കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ ഡിആർഐയുടെ വൻ സ്വർണവേട്ട. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് വിമാനത്തിൽ നിന്നും ഏഴ് കിലോയിലേറെ സ്വർണം ഡിആർഐ സംഘം കണ്ടെടുത്തത്. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യാ വിമാനത്തിലായിരുന്നു സ്വർണം. സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ കസ്റ്റഡിയിലെടുത്തു. ഇവർ സ്വർണം പിടിച്ചെടുത്ത വിമാനത്തിൽ സഞ്ചരിച്ചിരുന്നവരാണ്. അന്വേഷണ സംഘം ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
Comments