ദിസ്പൂർ: അനധികൃതമായി ഇന്ത്യയിലെത്തിയ സ്വീഡിഷ് പൗരന്മാർ കസ്റ്റഡിയിൽ. അസമിലെ ദിബ്രുഗഡ് ജില്ലയിൽ നിന്നാണ് മൂവർ സംഘത്തെ പിടികൂടിയത്. ടൂറിസ്റ്റ് വിസയിലെത്തി മതപരമായ ചടങ്ങിൽ പങ്കെടുത്തതിന് വിദേശ നിയമ ലംഘന പ്രകാരമാണ് കേസെടുത്തത്.
ടൂറിസ്റ്റ് വിസ ഉപയോഗിച്ചാണ് സ്വീഡിഷ് പൗരന്മാർ അസമിലെത്തിയതെന്ന് ജില്ലയിലെ നാംരൂപ് പോലീസ് വ്യക്തമാക്കി. ഒക്ടോബർ 25-ന് ആരംഭിച്ച ത്രിദിന പ്രാർത്ഥന പരിപാടിയിലാണ് ഇവർ പങ്കെടുത്തത്. തുടർന്ന് പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി.
പൗരന്മാർ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും പിഴ ചുമത്തുകയും ചെയ്തു. പ്രതികളെ ഗുവാഹട്ടിയിലേക്ക് അയക്കുമെന്നും തുടർന്ന് സ്വീഡനിലേക്ക് നാടുകടത്തുമെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments