കോട്ടയം: പ്രണയ പകയെ തുടർന്ന് പെൺകുട്ടിക്ക് കുത്തേറ്റു. കോട്ടയം കറുകച്ചാലിലാണ് സംഭവം. പാമ്പാടി കുറ്റിക്കൽ സ്വദേശിനിക്കാണ് കുത്തേറ്റത്. പെൺകുട്ടിയെ അക്രമിച്ച പാമ്പാടി പൂതക്കുഴി സ്വദേശി അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
അഖിലും പെൺകുട്ടിയും തമ്മിൽ മുമ്പ് പ്രണയത്തിലായിരുന്നു. എന്നാൽ പെൺകുട്ടി പ്രണയം അവസാനിപ്പിച്ചതോടെ നിരന്തരം യുവാവ് ശല്യം ചെയ്തു വരികയായിരുന്നു. ശല്യത്തെ തുടർന്ന് പെൺകുട്ടിയും കൂട്ടുകാരിയും കറുകച്ചാൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോഴാണ് സംഭവം.
സംസാരിക്കാനെത്തിയ അഖിൽ പെൺകുട്ടിയുമായി വാക്കു തർക്കത്തിലേർപ്പെട്ടു. ഇതോടെ, കയ്യിൽ കരുതിയിരുന്ന കത്രിക ഉപയോഗിച്ച് പെൺകുട്ടിയുടെ ഇടതു കൈയ്യത്തണ്ടയിൽ യുവാവ് കുത്തി. അക്രമം ഭയന്ന പെൺകുട്ടി ഉടൻതന്നെ പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. പെൺകുട്ടിയെ പിന്തുടർന്ന് സ്റ്റേഷനിലേയ്ക്ക് ഓടിക്കയറിയ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.
Comments