ലോക സ്ട്രോക്ക് ദിനം: ബോധവൽക്കരണ പരിപാടിയുമായി കിംസ്ഹെൽത്ത്; ഫ്ളാഷ് മോബും ബോധവൽക്കരണ സ്‌കിറ്റും സംഘടിപ്പിച്ചു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോക സ്ട്രോക്ക് ദിനം: ബോധവൽക്കരണ പരിപാടിയുമായി കിംസ്ഹെൽത്ത്; ഫ്ളാഷ് മോബും ബോധവൽക്കരണ സ്‌കിറ്റും സംഘടിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2022, 07:21 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ പരിപാടിയുമായി കിംസ്ഹെൽത്ത്. ‘സിറ്റി ഫാസ്റ്റ്’ എന്ന പേരിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടി തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് നടത്തിയത്. കിംസ് കോളേജ് ഓഫ് നേഴ്സിംഗിലെ അൻപതിൽപ്പരം വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്‌കിറ്റും, ഫ്ളാഷ് മോബും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.

കാർമൽ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ, എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമൺ പൂജപ്പുര, യു.എസ്.ടി ക്യാംപസ്, ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരള, കിംസ്ഹെൽത്ത് തുടങ്ങിയ സ്ഥലങ്ങളിലായായിരുന്നു ബോധവൽക്കരണം. വർധിച്ചുവരുന്ന സ്ട്രോക്ക് രോഗികളുടെ എണ്ണം മുൻനിർത്തി ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. സ്ട്രോക്ക് ബാധിച്ച രോഗികളെ എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാകുന്ന ആശുപത്രിയിൽ എത്തിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കാനും സമയത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനും ലക്ഷ്യമിട്ട് നടത്തിയ പരിപാടിക്ക് മികച്ച പിന്തുണയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ലഭിച്ചത്.

സൈബർ സെക്യൂരിറ്റി സബ്ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ ഹരി സി.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. കേവലം സ്ട്രോക്ക് ദിനാചരണത്തിനപ്പുറം, ജനങ്ങളിൽ കൃത്യമായ അവബോധം സൃഷ്ടിക്കാൻ കിംസ്ഹെൽത്തിന് കഴിഞ്ഞെന്നും ഇതിൽ നിന്നും ഉൾക്കൊള്ളുന്ന പാഠങ്ങൾ എന്നെന്നും ഓർത്തുവെയ്‌ക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് ചുറ്റുമുള്ള ആർക്കെങ്കിലും ഇത്തരത്തിൽ ഒരു രോഗാവസ്ഥ വന്നാൽ എങ്ങനെ രക്ഷിക്കാം എന്ന് നാം ജാഗരൂകരായിരിക്കണം. ആരോഗ്യമാണ് ഏറ്റവും പ്രധാനമെന്ന് തിരിച്ചറിഞ്ഞ് ആരോഗ്യപരിപാലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആവശ്യമായ ചികിത്സ കൃത്യസമയത്ത് നേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രോഗികളും, അവർക്ക് ചുറ്റുമുള്ളവരും പലപ്പോഴും സമയത്തിന്റെ വില മനസ്സിലാക്കാറില്ലെന്നും സ്ട്രോക്ക് ചികിത്സയിൽ ഏറ്റവും പ്രാധാന്യം സമയത്തിനാണെന്ന് തിരിച്ചറിയണമെന്നും കിംസ്ഹെൽത്ത് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. എം.ഐ സഹദുള്ള പറഞ്ഞു. രോഗികളെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനായി ട്രാഫിക്ക് നിയന്ത്രിക്കുന്നതിൽ പോലീസ് വലിയ പങ്കാണ് വഹിക്കുന്നത്. കേരളത്തിലെ ജനങ്ങൾ വിദ്യാഭ്യാസത്തിൽ മുൻപന്തിയിലാണെങ്കിലും പലപ്പോഴും ആരോഗ്യപരിപാലനത്തിന്റെയും, സമയത്ത് ചികിത്സ തേടുന്നതിന്റെയും പ്രാധാന്യം തിരിച്ചറിയാറില്ല. സ്ട്രോക്ക് ചികിത്സയിൽ സമയത്ത് വിദഗ്ധ ചികിത്സ ലഭ്യമാക്കലാണ് ഏറ്റവും പ്രാധാന്യമുള്ളതെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിംസ്ഹെൽത്തിലെ ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റും ചീഫ് കോഓർഡിനേറ്ററുമായ ഡോ. സുരേഷ് ചന്ദ്രൻ, സ്ട്രോക്ക് ഡേ സന്ദേശം നൽകി. കിംസ്ഹെൽത്ത് ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റും അക്കാദമിക് കോഓർഡിനേറ്ററുമായ ഡോ. ശ്യാംലാൽ എസ് സ്വാഗതവും കിംസ്ഹെൽത്ത് സി.ഇ.ഒ ജെറി ഫിലിപ്പ് നന്ദിയും പറഞ്ഞു.

Tags: strokekims health
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies