പാകിസ്താൻ എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിലായിരുന്നപ്പോൾ ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ കുറഞ്ഞു; പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിക്കും ; യുഎൻ സുരക്ഷാ സമിതി സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി - Grey List, Pakistan,Terror Attacks Declined
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പാകിസ്താൻ എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിലായിരുന്നപ്പോൾ ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ കുറഞ്ഞു; പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണി സൃഷ്ടിക്കും ; യുഎൻ സുരക്ഷാ സമിതി സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി – Grey List, Pakistan,Terror Attacks Declined

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2022, 12:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പാകിസ്താനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ ( എഫ്എടിഎഫ്) ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയതിന് ശേഷം രാജ്യത്ത് വലിയ ഭീകരാക്രമണങ്ങൾ കുറഞ്ഞതായി യുഎൻ സമ്മേളനത്തിൽ ഇന്ത്യ. ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിലിന്റെ സമിതി ഇതിന് പിന്നിലെ ബന്ധം പരിശോധിക്കണമെന്ന് ഇന്ത്യൻ ജോയിന്റ് സെക്രട്ടറി സാഫി റിസ്‌വി പറഞ്ഞു.

പാകിസ്താന്റെ പേര് പരാമർശിക്കാതെയാണ് റിസ്‌വി യുഎൻ സുരക്ഷാ കൗൺസിലിന്റെ പ്രത്യേക യോഗത്തിൽ റിപ്പോർട്ട് അവതരിപ്പിച്ചത്. 2014-ൽ കശ്മീരിലെ അതീവ സുരക്ഷയുള്ള സർക്കാർ ഓഫീസുകളിലും സൈന്യത്തിന്റെയും പോലീസിന്റെയും ക്യാമ്പുകളിലുമാണ് ഭീകരാക്രമണങ്ങളുണ്ടായത്. 2015-ൽ ഇത്തരത്തിൽ എട്ട് ആക്രമണങ്ങളും 2016-ൽ പതിനഞ്ചും ആക്രമണമുണ്ടായി. എന്നാൽ 2017-ൽ ആക്രമണങ്ങളുടെ എണ്ണം എട്ടായും 2018-ൽ മൂന്നായും കുറഞ്ഞെന്ന് റിസ്‌വി പറഞ്ഞു.

പിന്നീട് 2019-ൽ പുൽവാമ ആക്രമണത്തിന്റെ രൂപത്തിൽ വീണ്ടും ജമ്മു കശ്മീരിൽ വൻ ആക്രമണം ഉണ്ടായി. 2020-ൽ വലിയ രീതിയിലുള്ള ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 2021 മുതൽ വീണ്ടും ആക്രമണങ്ങൾ വർദ്ധിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 2018 മുതൽ 2021 വരെയുള്ള വർഷങ്ങളിൽ ജമ്മു കശ്മീരിൽ ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യതിരുന്നതിന്റെ പ്രധാന കാരണം എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റാണെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ വിഘടനവാദ പ്രവണതകളെ കുറയ്‌ക്കാൻ ആർട്ടിക്കിൾ 370 റദ്ദാക്കിയത് സഹായകമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്റലിജൻസിനെ ഉപയോഗിച്ചും ഭീകരവാദ പ്രവർത്തനങ്ങളെ തടയാനായെന്നും അദ്ദേഹം സൂചിപ്പിച്ചു.

2021-ൽ പാകിസ്താനെ എഫ്എടിഎഫിന്റെ ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാനുള്ള പദ്ധതി ആരംഭിച്ചതിന് പിന്നാലെ അതിർത്തിയിൽ ഭീകരാക്രമണങ്ങളും വർദ്ധിച്ചു. 2018-ൽ അതിർത്തി പ്രദേശത്ത് 600-ഓളം ഭീകര താവളങ്ങൾ ഉണ്ടായിരുന്നെങ്കിലും പാകിസ്താൻ ഗ്രേ ലിസ്റ്റിലായിരുന്ന സമയത്ത് തീവ്രവാദ താവളങ്ങളുടെ എണ്ണത്തിലും കുറവുണ്ടായിരുന്നതായി റിസ്‌വി ഐക്യരാസഷ്‌ട്രസഭയെ അറിയിച്ചു. ഇത്തരം തെളിവുകളുടെ അടിസ്ഥാനത്തിൽ പാകിസ്താന്റെ ഭീകരവാദ പ്രവർത്തനങ്ങളിലെ പങ്ക് വ്യക്തമാണെന്നും അതിനാൽ വിശദമായ അന്വേഷണം നടത്തണമെന്നും രക്ഷസമിതിയോട് റിസ്‌വി അഭ്യർത്ഥിച്ചു.

ആഗോള സമ്പത്തിക സംവിധാനത്തെ സംരക്ഷിക്കുന്നതും സാമ്പത്തിക വ്യവസ്ഥയുടെ സമഗ്രതയ്‌ക്കെതിരെയുള്ള ഭീഷണികളെ നേരിടുന്നതിനുമുള്ള സ്ഥാപനമാണ് എഫ്എടിഎഫ്. നാല് വർഷത്തിന് ശേഷമാണ് പാകിസ്താനെ േ്രഗ ലിസ്റ്റിൽ നിന്നും ഒഴിവാക്കിയത്. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയതുമായി ബന്ധപ്പെട്ട പോരായ്മകൾ കാരണമാണ് 2018 മുതൽ പാകിസ്താനെ ഗ്രേ ലിസ്റ്റിൽ പെടുത്തിയത്.

Tags: Pakistanterror attacks
ShareTweetSendShare

More News from this section

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ബാറിലെ തർക്കത്തിന് പിന്നാലെ തീക്കളി! രണ്ടുപേരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി; ആറുപേർക്ക് പൊള്ളൽ, ഒരാളുടെ നില ഗുരുതരം

Latest News

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies