കഷായം സ്വയം തയ്യാറാക്കി; കലർത്തിയത് ക്യാപിക്ക് എന്ന കീടനാശിനി; ആദ്യ ഭർത്താവ് മരിക്കുമെന്ന് പറഞ്ഞത് ഷാരോണിനെ ഒഴിവാക്കാൻ; ഗ്രീഷ്മ കൊല നടത്തിയത് വ്യക്തമായ പദ്ധതിയോടെയെന്ന് എഡിജിപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കഷായം സ്വയം തയ്യാറാക്കി; കലർത്തിയത് ക്യാപിക്ക് എന്ന കീടനാശിനി; ആദ്യ ഭർത്താവ് മരിക്കുമെന്ന് പറഞ്ഞത് ഷാരോണിനെ ഒഴിവാക്കാൻ; ഗ്രീഷ്മ കൊല നടത്തിയത് വ്യക്തമായ പദ്ധതിയോടെയെന്ന് എഡിജിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2022, 10:09 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വ്യക്തമായി പദ്ധതിയിട്ട് ആസൂത്രണം ചെയ്തുണ്ടായ കൊലപാതകമാണ് ഷാരോണിന്റേതെന്ന് എഡിജിപി എം.ആർ അജിത്ത് കുമാർ അറിയിച്ചു. ഷാരോണിനെ ഒഴിവാക്കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു കൊലപാതകം. വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കലർത്തി നൽകി. അതേസമയം കൊലപാതകത്തിൽ പ്രതി ഗ്രീഷ്മയുടെ മാതാപിതാക്കൾക്ക് പങ്കുള്ളതായി നിലവിൽ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും എഡിജിപി അറിയിച്ചു.

കഴിഞ്ഞ ഒരു വർഷമായി ഗ്രീഷ്മയും ഷാരോണും തമ്മിൽ ബന്ധമുണ്ട്. ഫെബ്രുവരിയിൽ പെൺകുട്ടിയും യുവാവും തമ്മിൽ വഴക്കുണ്ടാകുകയും ബന്ധത്തിൽ വിള്ളൽ സംഭവിക്കുകയും ചെയ്തിരുന്നു. ഇതിനിടെ തന്നെയാണ് ഗ്രീഷ്മയുടെ വിവാഹനിശ്ചയം നടന്നത്. അതിന് ശേഷവും ഗ്രീഷ്മയും ഷാരോണും തമ്മിലുള്ള ബന്ധം തുടർന്നിരുന്നു. എന്നാൽ അടുത്ത കാലത്ത് ഇരുവരും തമ്മിലുള്ള ബന്ധം മോശമായി. പിന്നീട് ഷാരോണിനെ ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് ഗ്രീഷ്മ നടത്തിയത്. ചോദ്യം ചെയ്യലിൽ ആദ്യം കുറ്റം സമ്മതിക്കാൻ ഗ്രീഷ്മ തയ്യാറായില്ലെന്നും പോലീസ് പറഞ്ഞു.

ക്യാപ്പിക്ക് എന്ന കീടനാശിനിയാണ് കഷായത്തിൽ കലർത്തിയത്. വീട്ടിൽ തന്നെയുണ്ടായിരുന്ന കീടനാശിനിയായിരുന്നു ഇത്. ഷാരോൺ ബാത്ത്‌റൂമിൽ പോയ സമയം നോക്കി കഷായത്തിൽ വിഷം കലർത്തുകയായിരുന്നു. കഷായം കുടിച്ചതിന് പിന്നാലെ തന്നെ ഷാരോൺ അവിടെ വെച്ച് ഛർദ്ദിച്ചു. പിന്നീട് സുഹൃത്തിനോടൊപ്പം യുവാവ് വീട്ടിലേക്ക് തിരിച്ചുപോയി.

വിഷം കലർത്തിയ കഷായം ഗ്രീഷ്മ സ്വയം വീട്ടിലുണ്ടാക്കിയതാണെന്നാണ് വെളിപ്പെടുത്തൽ. ഒക്ടോബർ 14നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 20നാണ് പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. 25ന് രാത്രിയോടെ യുവാവ് മരിച്ചു. ഇതിനിടെ പോലീസ് രേഖപ്പെടുത്തിയ യുവാവിന്റെ മരണമൊഴിയിൽ അസ്വഭാവികതയൊന്നും തന്നെ കണ്ടിരുന്നില്ലെന്നും എഡിജിപി പറഞ്ഞു.

വിഷമായി നൽകിയ കീടനാശിനിയിൽ കോപ്പർ സൾഫേറ്റ് ഉണ്ടെന്ന് കണ്ടെത്തിയിട്ടില്ല. ഗൂഗിളിൽ കോപ്പർ സൾഫേറ്റിനെക്കുറിച്ച് നിരന്തരമായി ഗ്രീഷ്മ സെർച്ച് ചെയ്തിരുന്നു. വിഷത്തിന്റെ ബോട്ടിൽ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണെന്നും എഡിജിപി അറിയിച്ചു.

ജാതകത്തിൽ പ്രശ്‌നമുണ്ടെന്നും ആദ്യ ഭർത്താവ് മരിക്കുമെന്നെല്ലാം പറഞ്ഞത് ഷാരോണിനെ ഒഴിവാക്കാനാണെന്നാണ് പ്രാഥമികമായി കണ്ടെത്തിയത്. ഗ്രീഷ്മയുടെ അറസ്റ്റ് ഞായറാഴ്ച രാത്രിയോ നാളെ രാവിലെയോ രേഖപ്പെടുത്തും.

 

Tags: SHARONgreeshmaഷാരോൺഗ്രീഷ്മ
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies