ഗവർണർക്കെതിരെ നവംബർ 2 ന് ജനകീയ കൺവെൻഷനുമായി സിപിഎം; രാജ്ഭവന് മുൻപിൽ നവംബർ 15 ന് നടക്കുന്ന പ്രതിഷേധത്തിൽ ഒരു ലക്ഷം അണികളെ ഇറക്കും; നീക്കം ജനരോഷമുണ്ടെന്ന് വരുത്തിതീർക്കാൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗവർണർക്കെതിരെ നവംബർ 2 ന് ജനകീയ കൺവെൻഷനുമായി സിപിഎം; രാജ്ഭവന് മുൻപിൽ നവംബർ 15 ന് നടക്കുന്ന പ്രതിഷേധത്തിൽ ഒരു ലക്ഷം അണികളെ ഇറക്കും; നീക്കം ജനരോഷമുണ്ടെന്ന് വരുത്തിതീർക്കാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2022, 04:16 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സർക്കാരിനെതിരെ കടുത്ത നടപടികളുമായി മുൻപോട്ടു പോകുന്ന ഗവർണർക്കെതിരെ അണികളെ ഇറക്കി പ്രതിഷേധം ശക്തമാക്കാൻ സിപിഎം. ഇതിന്റെ ഭാഗമായി നവംബർ 2 ന് തിരുവനന്തപുരം എകെജി ഹാളിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിക്കും. വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിലാണ് സിപിഎം പരിപാടി സംഘടിപ്പിക്കുന്നത്.

ഇതിന് പിന്നാലെ നവംബർ 3 മുതൽ 12 വരെ ക്യാമ്പസുകളിൽ പ്രതിഷേധ സംഗമവും സംഘടിപ്പിക്കും. നവംബർ 15 ന് രാജ്ഭവന്റെ മുന്നിൽ സംഘടിപ്പിച്ചിട്ടുളള പ്രതിഷേധ കൂട്ടായ്മയിൽ ഒരു ലക്ഷം പേരെയെങ്കിലും പങ്കെടുപ്പിക്കണമെന്നാണ് സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും തീരുമാനം. ഗവർണർക്കെതിരെ ജനരോഷമുണ്ടെന്ന് വരുത്തിതീർക്കാനാണ് ഈ നീക്കം. ഇത് കൂടാതെ ജില്ലാ കേന്ദ്രങ്ങളിൽ അന്ന് പ്രതിഷേധവും സംഘടിപ്പിക്കുന്നുണ്ട്.

മന്ത്രിമാരുടെയും പാർട്ടി നേതാക്കളുടെയും ഭീഷണിക്ക് വഴങ്ങാതെ മുൻപോട്ട് പോകുന്ന ഗവർണർക്കെതിരെ അണികളെ ഇറക്കി ഭയപ്പെടുത്താനാണ് സിപിഎം തുടർച്ചയായ പ്രതിഷേധങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉപദേശ പ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന തെറ്റായ സന്ദേശമാണ് സിപിഎം ഇപ്പോഴും പ്രചരിപ്പിക്കുന്നത്. പിണറായി സർക്കാർ സർവ്വകലാശാലകളിൽ നടത്തിയ വഴിവിട്ട നിയമനങ്ങളെയും നീക്കങ്ങളെയുമാണ് ഗവർണർ ചോദ്യം ചെയ്തതെന്ന കാര്യം പാർട്ടി മനപ്പൂർവ്വം മറച്ചുവെയ്‌ക്കുകയും ചെയ്യുന്നു. സംസ്ഥാന സർക്കാരിന്റെ ഭരണനിർവഹണ പ്രക്രിയകളിൽ അനാവശ്യ ഇടപെടലുകൾ നടത്താൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഒരധികാരവും ഇല്ലെന്നാണ് ഔദ്യോഗിക സമൂഹമാദ്ധ്യമ പേജുകളിലൂടെ പുറത്തുവിടുന്ന പ്രസ്താവനകളിൽ പോലും സിപിഎം പറയുന്നത്.

മുഖ്യമന്ത്രിയുടെ ഉപദേശാനുസരണമാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും  ഗവർണറുടേത് നിയമാനുസൃതമായ നടപടികളല്ലെന്നും ഈ നടപടികൾക്ക് ഭരണഘടനാപരമായ ഒരു പിന്തുണയുമില്ലെന്നുമാണ് സിപിഎം വാദം. ഗവർണർമാരുടെ ഇടപെടലുകൾ ഫെഡറലിസത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന പതിവു പല്ലവിയും സിപിഎം ഉയർത്തുന്നു.

Tags: Pinarayi Vijayancpim keralaKerala Governor
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies