അപകടത്തിന് കാരണം വികൃതികളായ ചില കൗമാരക്കാർ; 20ഓളം പേർ ചേർന്ന് പാലം കുലുക്കി, പിന്നാലെ പൊട്ടി വീണു; വെളിപ്പെടുത്തലുമായി ദുരന്തത്തെ അതിജീവിച്ച യുവാവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അപകടത്തിന് കാരണം വികൃതികളായ ചില കൗമാരക്കാർ; 20ഓളം പേർ ചേർന്ന് പാലം കുലുക്കി, പിന്നാലെ പൊട്ടി വീണു; വെളിപ്പെടുത്തലുമായി ദുരന്തത്തെ അതിജീവിച്ച യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2022, 05:21 pm IST
FacebookTwitterWhatsAppTelegram

മോർബി: ഗുജറാത്തിലെ മോർബിയിൽ 140ലധികം പേരുടെ മരണത്തിന് ഇടയാക്കിയ പാലം അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. അപകടസമയത്ത് കേബിൾ പാലത്തിൽ നിന്നിരുന്നത് അഞ്ഞൂറോളം പേർ ആയിരുന്നുവെന്നാണ് പറയപ്പെടുന്നത്. പരിധിയിൽ കൂടുതൽ ജനങ്ങൾ പാലത്തിൽ നിന്നത് വൻ ദുരന്തത്തിലേക്ക് വഴിവെച്ചുവെന്ന നിഗമനത്തിലാണ് പോലീസ്. എന്നാൽ പാലം തകരുന്നതിന് കാരണമായത് ചില കൗമാരക്കാരുടെ വികൃതിയാണെന്നാണ് ദുരന്തത്തെ അതിജീവിച്ച യുവാവ് വെളിപ്പെടുത്തുന്നത്.

”പാലം പൊട്ടിവീഴുന്നതിന് മുന്നോടിയായി ചില കൗമാരക്കാർ വികൃതി കാണിക്കുന്നുണ്ടായിരുന്നു. അവർ പാലത്തിന്റെ കയറുകൾ പിടിച്ച് കുലുക്കി. ഇതോടെ പാലം അപകടകരമായ രീതിയിൽ ആടുന്നുണ്ടായിരുന്നു. ഏകദേശം 15-20ഓളം പേർ ചേർന്നാണ് പാലം കുലുക്കിയിരുന്നത്. പാലം തകരാൻ പോകുന്നുവെന്ന സൂചന ലഭിക്കും വിധം മൂന്ന് തവണ വലിയ ശബ്ദമുണ്ടാകുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെ പാലം തകർന്ന് വീണു.” ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട അശ്വിൻ മിശ്രയെന്ന യുവാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

പാലം പൊട്ടിവീണപ്പോൾ സമീപമുണ്ടായിരുന്ന മരത്തിന്റെ ശിഖരങ്ങളിൽ പിടുത്തം കിട്ടി. അതിൽ മുറുകെ പിടിച്ച് താനും സുഹൃത്തും രക്ഷപ്പെടുകയായിരുന്നുവെന്ന് അശ്വിൻ പറഞ്ഞു. അശ്വിന്റെ കാലുകൾക്കും മുതുകിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ദുരന്തത്തിൽ പരിക്കേറ്റ എല്ലാവരും ജിഎംഇആർഎസ് ജനറൽ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

സംഭവത്തിൽ കേബിൾ പാലം നവീകരിച്ച കരാർ കമ്പനിക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്‌ക്ക് പോലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ പ്രത്യേക സംഘത്തെയും ഗുജറാത്ത് സർക്കാർ നിയോഗിച്ചു. ഇതിനോടകം ഒമ്പത് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതിൽ അഞ്ച് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

നിലവിൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ട നൂറിലധികം പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ധനസഹായം ഉൾപ്പെടെ പ്രഖ്യാപിച്ച് കഴിഞ്ഞു. ദുരന്തം സംഭവിച്ച സ്ഥലം ചൊവ്വാഴ്ച പ്രധാനമന്ത്രി നേരിൽ സന്ദർശിക്കും.

Tags: GujaratMorbicable bridge
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies