ഒരു ഇന്ത്യൻ ഭാഷയും മരിക്കാൻ അനുവദിക്കില്ല; വിദേശ ഭാഷകളിലുള്ള ജ്ഞാനം മാത്രമല്ല കഴിവിന്റെ അളവുകോൽ; മാതൃഭാഷയെക്കുറിച്ച് അപകർഷതാബോധം അരുതെന്നും അമിത് ഷാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു ഇന്ത്യൻ ഭാഷയും മരിക്കാൻ അനുവദിക്കില്ല; വിദേശ ഭാഷകളിലുള്ള ജ്ഞാനം മാത്രമല്ല കഴിവിന്റെ അളവുകോൽ; മാതൃഭാഷയെക്കുറിച്ച് അപകർഷതാബോധം അരുതെന്നും അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2022, 07:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ ഒരു ഭാഷയും ഇല്ലാതാകാൻ അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയായിരുന്ന സർദാർ വല്ലഭഭായ് പട്ടേലിന്റെ 147-ാം ജന്മവാർഷികത്തിൽ സംസാരിക്കവെയാണ് അമിത് ഷായുടെ പരാമർശം.

ഈ രാജ്യത്ത് എത്ര ഭാഷകൾ ഉണ്ടായാലും ഒന്നുപോലും ഇല്ലാതാകാൻ അനുവദിക്കില്ലെന്ന തീരുമാനം ഓരോ ഇന്ത്യക്കാരും സ്വീകരിക്കണം. മറ്റ് ഭാഷകൾ പഠിച്ചെടുക്കുന്നതിന് ഒരിക്കലും താൻ എതിരല്ല. ഇംഗ്ലീഷ്, ജർമ്മൻ, റഷ്യൻ, ഫ്രഞ്ച് തുടങ്ങി ഏത് ഭാഷയും ഒരാൾക്ക് പഠിക്കാം. അതിൽ ഒരു പ്രശ്‌നവുമില്ല. എന്നാൽ ഇതെല്ലാം ചെയ്യുന്നത് നിങ്ങളുടെ സ്വന്തം ഭാഷയെ ഉപേക്ഷിച്ചുകൊണ്ടാകരുത്. നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്ത് പലരും ഇംഗ്ലീഷ് ഭാഷയിലെ അറിവിനെ ഒരാളുടെ ബൗദ്ധികമായ കഴിവുമായി കൂട്ടിയിണക്കിയാണ് കണക്കാക്കുന്നത്. ഭാഷ കഴിവിന്റെ ഒരു സൂചകമല്ല. നിങ്ങൾ എന്ന വ്യക്തിയിലാകണം കഴിവുണ്ടാകേണ്ടത്. അത് ഏത് ഭാഷയിലായാലും പ്രകടിപ്പിക്കാൻ സാധിക്കണം. ഒരു ഭാഷയെക്കുറിച്ചും അപകർഷതാബോധം പാടില്ല. അത്തരം ചിന്തകളിൽ നിന്ന് പുറത്തുകടക്കൂ. കഴിവുണ്ടെങ്കിൽ അത് നിങ്ങൾ പ്രകടിപ്പിക്കുന്നത് മാതൃഭാഷയിലായാലും ലോകത്തിന് നിങ്ങളെ അംഗീകരിച്ചേ മതിയാകൂവെന്നും അമിത് ഷാ പറഞ്ഞു.

സ്വന്തം ഭാഷയെ വിട്ടുകളയരുതെന്ന് ജനങ്ങളോട് പറഞ്ഞ അമിത് ഷാ, കുട്ടികളോട് സംസാരിക്കാൻ അദ്ധ്യപകർ മാതൃഭാഷ ഉപയോഗിക്കണമെന്നും അഭ്യർത്ഥിച്ചു. മാതൃഭാഷയെ സംരക്ഷിക്കാൻ യുവാക്കൾ മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. ഭാഷയെക്കുറിച്ചുള്ള അപകർഷതാ ബോധം തകർത്തെറിഞ്ഞ് മാറ്റം കൊണ്ടുവരാനുള്ള ഉത്തരവാദിത്വം യുവാക്കൾക്കാണ്. ഇംഗ്ലീഷ് നന്നായി പ്രയോഗിക്കുന്ന ആളുകൾക്ക് മാത്രമേ രാജ്യത്തിന്റെ വികസനത്തിന് വേണ്ടി സംഭാവന ചെയ്യാൻ കഴിയൂവെന്ന് നിങ്ങൾ കരുതിയാൽ ജനസംഖ്യയിൽ വെറും അഞ്ച് ശതമാനം ആളുകളെ മാത്രമേ ഈ രാജ്യത്തിന് ഉപയോഗപ്പെടുത്താൻ കഴിയൂ. മാതൃഭാഷയിൽ ചിന്തിക്കുകയും സംസാരിക്കുകയും എഴുതുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന ഒരു കുട്ടിയെ വികസനത്തിന്റെ ഭാഗമാക്കിയില്ലെങ്കിൽ 95 ശതമാനം കുട്ടികളെയും ഇത്തരത്തിൽ നമുക്ക് നഷ്ടപ്പെടുമെന്ന് തിരിച്ചറിയണമെന്നും ഷാ പറഞ്ഞു.

ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയത്തിനായി ലഭിച്ച നിർദേശങ്ങളും ഷാ പങ്കുവെച്ചു. കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം പൂർണമായും മാതൃഭാഷയിൽ തന്നെ നിലനിർത്തേണ്ടതിന്റെ ആവശ്യകത പലരും മുന്നോട്ടുവെച്ചിരുന്നു. മെഡിക്കൽ വിദ്യാഭ്യാസം, ടെക്ക്‌നിക്കൽ എഡ്യുക്കേഷൻ, റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എന്നിവയും മാതൃഭാഷയിൽ കൂടി വരണമെന്ന നിർദേശവും ലഭിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിയും സർദാർ വല്ലഭഭായ് പട്ടേലും സ്വപ്‌നം കണ്ട ഇന്ത്യയാകണമെങ്കിൽ ആദ്യം നാം ഭാഷകളെക്കുറിച്ചുള്ള അപകർഷതാ ബോധത്തിൽ നിന്ന് പുറത്തുകടക്കണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

Tags: amit shamother tongueLANGUAGE
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies