പാലക്കാട് : പാലക്കാട് ജില്ലാ ശാസ്ത്ര മേളയ്ക്കിടെ ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലത്തെ പന്തൽ തകർന്ന് വീണു. മണ്ണാർക്കാട് ദാറുനജാത്ത് കോളേജിലാണ് സംഭവം. കോളേജിലാണ് ശാസ്ത്ര മേള നടക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
കഴിഞ്ഞ ദിവസം കാസർകോടും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെയിൽ പന്തൽ തകർന്ന് വീണ് 30 വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. ഭൂരി ഭാഗം കുട്ടികളുടെയും തലയ്ക്കും മുഖത്തിനുമാണ് പരിക്കേറ്റത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പന്തൽ കരാറുകാരൻ ഗോകുൽ ദാസ്, സഹായികളായ ബഷീർ, അലി എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
Comments