കൈവിട്ടുവെന്ന് കരുതിയ കളി തിരിച്ചു പിടിച്ചു; ബംഗ്ലാദേശിനെ 5 റൺസിന് തകർത്ത് സെമിസാധ്യത ഉറപ്പാക്കി ഇന്ത്യ-India beat bangladesh by 5 runs
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കൈവിട്ടുവെന്ന് കരുതിയ കളി തിരിച്ചു പിടിച്ചു; ബംഗ്ലാദേശിനെ 5 റൺസിന് തകർത്ത് സെമിസാധ്യത ഉറപ്പാക്കി ഇന്ത്യ-India beat bangladesh by 5 runs

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2022, 06:45 pm IST
Facebook
Twitter
WhatsAppTelegram

അഡ്ലെയ്ഡ്: ആദ്യാവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ സെമിയിലേക്കുളള പ്രവേശനം സജീവമാക്കി. ഡെക്‌വർത്ത് ലൂയീസ് നിയമപ്രകാരം പുനർനിശ്ചയിച്ച മത്സരത്തിൽ അഞ്ച് റൺസിനാണ് ഇന്ത്യ എതിരാളികളെ പരാജയപ്പെടുത്തിയത്. 185 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഓപ്പണർ ലിട്ടൺദാസിന്റെ പ്രകടനമാണ് ഇന്ത്യയെ വെളളം കുടിപ്പിച്ചത്. ഒരറ്റത്ത് നിന്ന് ആഞ്ഞടിച്ച ലിട്ടൻ ദാസ് 27 പന്തുകളിൽ 60 റൺസ് എടുത്തു.

കളി ഏഴാം ഓവർ പൂർത്തിയാക്കിയപ്പോൾ മഴ എത്തി. ബംഗ്ലാദേശിന്റെ സ്‌കോർ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 66 എന്ന നിലയിലായിരുന്നു. മഴനിയമപ്രകാരം അപ്പോൾ ബംഗ്ലാദേശ് 17 റൺസിന് മുന്നിലായിരുന്നു. അന്നേരം കളി നിർത്തിയിരുന്നുവെങ്കിൽ ഇന്ത്യ പരാജയപ്പെടുമായിരുന്നു. സെമിയിലേക്കുളള പ്രവേശനവും അനിശ്ചിതത്വത്തിലാകുമായിരുന്നു. എന്നാൽ ഇന്ത്യൻ ആരാധകരുടെ പ്രാർഥനയെന്നോണം മഴ മാറി കളി പുനരാരംഭിച്ചു.

സമയം നഷ്ടപ്പെട്ട കാരണം നാല് ഓവർ കുറച്ചു. ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 16 ഓവറിൽ 151 ആക്കി പുനർ നിശ്ചയിക്കുകയും ചെയ്തു. മഴയ്‌ക്ക് ശേഷം കൈവിട്ടുവെന്ന് കരുതിയ കളി ഇന്ത്യ തിരിച്ചുപിടിക്കുന്ന കാഴ്‌ച്ചയാണ് കണ്ടത്. അപകടകാരിയായ ലിട്ടൻ ദാസാണ് ആദ്യം വീണത്. റണ്ണെടുക്കാനുളള ഓട്ടത്തിനിടയിൽ കെ എൽ രാഹുൽ ഡയറക്ട് ഹിറ്റിലൂടെ പുറത്താക്കുകയായിരുന്നു.

ആദ്യ വിക്കറ്റ് വീഴ്‌ത്തിയതോടെ ഇന്ത്യൻ ടീം ആവേശത്തിലായി. ഒരറ്റത്ത് വിക്കറ്റുകൾ വീഴ്‌ത്തി കൊണ്ടേയിരുന്നു. അർഷ്ദീപ് സിംഗ്, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടും മുഹമദ് ഷമി ഒരു വിക്കറ്റും വീഴ്‌ത്തി. കളി ഇന്ത്യയുടെ നിയന്ത്രണത്തിലായി എന്ന് കരുതിയ ഘട്ടത്തിൽ ബംഗ്ലാദേശ് തിരിച്ചു വരുന്ന ദൃശ്യങ്ങൾക്കും അഡ്‌ലെയ്ഡ് സാക്ഷിയായി. അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാരെ നാരുൾ ഹസനും താസ്‌കിൻ അഹമദും ചേർന്ന് സമർദ്ദത്തിലാഴ്‌ത്തി. അർഷ്ദീപ് എറിഞ്ഞ അവസാന ഓവറിൽ 20 റൺസ് വേണമായിരുന്നു. എന്നാൽ 14 റൺസ് എടുക്കാനേ കഴിഞ്ഞുളളൂ. 16ാം ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 145 എന്ന നിലയിൽ ബംഗ്ലാദേശിന്റെ ഇന്നിങ്‌സിന് പരിസമാപ്തിയായി.

ടി 20 ലോകകപ്പിൽ സെമി പ്രവേശനത്തിന് ഇന്ത്യക്കും ബംഗ്ലാദേശിനും വിജയം അനിവാര്യമായ മത്സരത്തിൽ എതിരാളികൾക്ക് മേൽ ശക്തമായ വിജയലക്ഷ്യം ഉയർത്താൻ സാധിച്ചത് കോഹ്ലിയുടെ പ്രകടനമാണ്. ഇന്ത്യക്ക് തുടക്കം തന്നെ ക്യാപ്റ്റൻ രോഹിത്ശർമ്മയുടെ വിക്കറ്റ് നഷ്ടമായി. വെറും രണ്ട് റൺ മാത്രമാണ് ക്യാപ്റ്റന് സംഭാവന ചെയ്യാൻ കഴിഞ്ഞത്. എന്നാൽ സമർദ്ദത്തിനിടയിലും അവസരോചിതമായി ബാറ്റ് ചെയ്ത വിരാട് പുറത്താകാതെ അർധ സെഞ്ച്വറി തികച്ചു. 44 പന്തുകളിൽ നിന്ന് 64റൺസാണ് കോഹ്ലി നേടിയത്.

ടൂർണ്ണമെന്റിൽ അദ്ദേഹം പുറത്താകാതെ നേടുന്ന മൂന്നാമത്തെ അർധസെഞ്ച്വറിയാണിത്. പാകിസ്താനെതിരെയും നെതർലാന്റ്സിനെതിരെയും കോഹ്ലി അപരാജിതനായി അർധസെഞ്ച്വറി തികച്ചിരുന്നു. കോഹ്ലി തന്നെയാണ് കളിയിലെ താരം.

ഫോമില്ലായ്മ മൂലം വിമർശനം നേരിടുന്ന ഓപ്പണർ കെ എൽ രാഹുൽ പതിവിന് വിപരീതമായി മികച്ച കളി പുറത്തെടുത്തു. 32 പന്തുകൾ നേരിട്ട രാഹുൽ നാല് സിക്സറുകളുടെയും മൂന്ന് ബൗണ്ടറികളുടെയും സഹായത്തോടെ 50 റൺസ് നേടി. തുടർന്ന് വന്ന സൂര്യകുമാർ യാദവും ആഞ്ഞടിച്ചു സ്‌കോർബോർഡ് വേഗത്തിൽ ചലിപ്പിച്ചു. 16 പന്തുകളിൽ നിന്ന് 30 റൺസാണ് യാദവിന്റെ സംഭാവന. ഹാർദിക് പാണ്ഡ്യ(5), അക്ഷർ പട്ടേൽ(7), ദിനേശ് കാർത്തിക്(7), രവിചന്ദ്ര അശ്വിൻ(13*) എന്നിങ്ങനെയായിരുന്നു മറ്റുളളവരുടെ പ്രകടനം.

വിജയത്തോടെ ഗ്രൂപ്പ് രണ്ടിൽ 6 പോയിന്റോടെ ഇന്ത്യ ഒന്നാമത്തെത്തി. അടുത്ത മത്സരത്തിൽ ദുർബലരായ സിംബാബ്‌വെയാണ് ഇന്ത്യയുടെ എതിരാളി. തോൽവിയോടെ ബംഗ്ലാദേശ് പുറത്തേക്കുളള സാധ്യത തുറന്നിട്ടു. അവസാന മത്സരത്തിൽ പാകിസ്താനെ പരാജയപ്പെടുത്തിയാലും റൺറേറ്റിൽ പുറകിലുളള ബംഗ്ലാദേശിന് സെമിയിൽ കടക്കാനുളള സാധ്യത വിരളമാണ്.

Tags: t-20 world cupഇന്ത്യindia vs bangladesh
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies