കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. യൂണിയൻ ബാങ്കിന്റെ ശാഖയിൽ നിന്ന് 30 ലക്ഷം രൂപയുടം തട്ടിപ്പാണ് നടന്നത്. 13 പേരുടെ പേരിൽ പണയം വെച്ച ആഭരണങ്ങൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് ബാങ്ക് അധികൃതർ കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകി.
ഓഡിറ്റിങ്ങിനിടെ ബാങ്ക് ജീവനക്കാർക്ക് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഉരുപ്പടികൾ മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. തട്ടിപ്പിൽ അപ്രൈസർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് പോലീസ് പറഞ്ഞു. അതേസമയം അപ്രൈസർക്ക് മുക്കുപണ്ടമാണെന്ന് കണ്ടെത്താൻ കഴിയാത്ത വിധമുള്ള ആഭരണങ്ങളാണോ പണയപ്പെടുത്തിയതെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
Comments