തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. സ്വർണം ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞു. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് വിപണിവില 4610 രൂപയും പവന് 36,880 രൂപയുമായി. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തിയതാണ് വിലയിൽ കുറവ് വരാൻ കാരണമായത്.
ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 15 രൂപയും ഒരു പവന് 120 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 4670 രൂപയും 22 കാരറ്റ് സ്വർണം പവന് 37360 രൂപയായിരുന്നു വിപണിവില.
കഴിഞ്ഞ അഞ്ച് ദിവസത്തെ സ്വർണവില ഒറ്റ നോട്ടത്തിൽ
ഒക്ടോബർ 31 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില – 37280 രൂപ
നവംബർ 01 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില – 37280 രൂപ
നവംബർ 01 – ഒരു പവൻ സ്വർണത്തിന് 200 രൂപ ഉയർന്നു വിപണി വില – 37480 രൂപ
നവംബർ 02 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില – 37360 രൂപ
നവംബർ 03 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു വിപണി വില – 37300 രൂപ
അതേസമയം സംസ്ഥാനത്ത് ഇന്നും വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണി വില 64 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.
Comments