കൊച്ചി: സർവ്വീസിനിടെ ഇന്ധനം തീർന്ന് പണിമുടക്കിയ സ്വകാര്യ ബസിനെതിരെ കേസെടുത്ത് മോട്ടോർവാഹനവകുപ്പ്. ആവശ്യത്തിന് ഇന്ധനം നിറയ്ക്കാതെ സർവ്വീസ് നടത്തിയതിനാണ് കേസെടുത്തതെന്നാണ് വിശദീകരണം. കലൂരിൽ വെച്ചാണ് ബസ് നടുറോഡിൽ കുടുങ്ങിയത്. ഡ്രൈവറും കണ്ടക്ടറും ഡീസൽ വാങ്ങിക്കൊണ്ട് വരുന്നത് വരെ നഗത്തിൽ ഗതാഗതക്കുരുക്കുണ്ടായി.
ഇരുപതോളം യാത്രക്കാരുമായി വൈറ്റിലയിലേക്ക് പോകും വഴിയാണ് ബസിലെ ഇന്ധനം തീർന്നത്. ബസ് വഴിയിൽ കിടന്നത് ശ്രദ്ധയിൽപ്പെട്ട ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ഷാജി മാധവന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കേസെടുക്കുകയായിരുന്നു.
വഴിയിൽ ഇന്ധനം തീരുന്നതും യാത്രക്കാരുമായി പമ്പിലെത്തി ഇന്ധനം നിറയ്ക്കുന്നതും നിയമവിരുദ്ധമാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
Comments