​ഗവർണർ എത്രനാൾ മുന്നോട്ടു പോകുമെന്ന് നമുക്കു നോക്കാം; ആരിഫ് ഖാന്റെ സ്ഥാനം ചവറ്റു കുട്ടയിൽ; ദേശീയ രാഷ്ട്രീയത്തിൽ നടക്കാൻ പോകുന്നത് വലിയ പോരാട്ടമെന്ന് തോമസ് ഐസകിന്റെ വെല്ലുവിളി- Thomas Isaac, Arif Mohammad Khan
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

​ഗവർണർ എത്രനാൾ മുന്നോട്ടു പോകുമെന്ന് നമുക്കു നോക്കാം; ആരിഫ് ഖാന്റെ സ്ഥാനം ചവറ്റു കുട്ടയിൽ; ദേശീയ രാഷ്‌ട്രീയത്തിൽ നടക്കാൻ പോകുന്നത് വലിയ പോരാട്ടമെന്ന് തോമസ് ഐസകിന്റെ വെല്ലുവിളി- Thomas Isaac, Arif Mohammad Khan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 05:44 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: എപിജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയിലെ പുതിയ വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ ഗവർണർ നിയമിച്ചത് ചട്ടം ലംഘിച്ചാണെന്ന വാദവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. ചട്ടവിരുദ്ധമെന്ന് ആരോപിച്ച് കേരളത്തിലെ സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരെ മുഴുവൻ രാജിവയ്‌ക്കാൻ നോട്ടീസ് അയച്ച ആളാണ് ​ഗവർണർ. എന്നാൽ, എപിജെ അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാലയിൽ പുതിയ ഒരാളെ ​ഗവർണർ നിയമിച്ചത് ചട്ടവിരുദ്ധമായിട്ടാണ്. കോടതിയിൽ ചോദ്യം ചെയ്യപ്പെടും എന്നതിൽ ഒരു സംശയവും വേണ്ട എന്നും പരിഹാസ്യനായിക്കൊണ്ടിരിക്കുന്ന ഗവർണർ അടുത്ത തിരിച്ചടി കാത്തിരിക്കുകയാണെന്നും തോമസ് ഐസക് പറഞ്ഞു.

വൈസ് ചാൻസലർക്കു പകരം താൽക്കാലികമായി ആർക്കെങ്കിലും ചാർജ്ജ് നൽകേണ്ടി വന്നാൽ അതിനുള്ള നടപടി ക്രമങ്ങളെക്കുറിച്ച് ഒന്നും യുജിസി റെഗുലേഷനിൽ പറഞ്ഞിട്ടില്ല. എന്നാൽ, സാങ്കേതിക സർവ്വകലാശാലയിലെ നിയമത്തിൽ സെക്ഷൻ 13(7) പ്രകാരം ഇത്തരമൊരു സാഹചര്യത്തിൽ എന്തുവേണമെന്നു കൃത്യമായി പറഞ്ഞിട്ടുണ്ട്. ഒന്നുകിൽ മറ്റൊരു വൈസ് ചാൻസലർ, അല്ലെങ്കിൽ ഈ സർവ്വകലാശാലയുടെ പ്രോ വൈസ് ചാൻസലർ, അല്ലെങ്കിൽ സർക്കാർ നിർദ്ദേശ പ്രകാരം ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി. ഇവർക്ക് ആർക്കെങ്കിലും വേണം ചാർജ്ജ് കൊടുക്കാൻ. ​ഗവർണർ മറ്റൊരു വൈസ് ചാൻസലർക്ക് ചാർജ്ജ് കൊടുക്കാൻ തയ്യാറല്ല. സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ പേര് നിർദ്ദേശിച്ചിട്ടും ​ഗവർണർ അത് തള്ളിക്കളഞ്ഞു കൊണ്ട് ടെക്നിക്കൽ എജ്യുക്കേഷൻ സീനിയർ ജോയിന്റ് ഡയറക്ടറായ സിസാ തോമസിന് ചാർജ്ജ് കൊടുക്കാൻ ഏകപക്ഷീയമായി തീരുമാനിച്ചു.

ചാൻസലർ ആയതുകൊണ്ട് തനിക്ക് ഇഷ്ടമുള്ളത് കേരളത്തിലെ സർവ്വകലാശാലകളിൽ ചെയ്യാമെന്ന കലശലായ വിഭ്രാന്തിയിലാണ് ഗവർണ്ണർ. അദ്ദേഹത്തെ ചാൻസലർ സ്ഥാനത്തു നിന്നും നീക്കുന്നതിനു നിയമ നിർമ്മാണം വേണം. ആ നിയമത്തിനു താൻ അംഗീകാരം നൽകില്ലായെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഭസ്മാസുരനു വരം കിട്ടിയ പോലെ ആയിട്ടുണ്ട് ഗവർണറുടെ പെരുമാറ്റം. കേരളത്തിലെ നിയമസഭ നൽകിയ പദവി തിരിച്ചെടുക്കാൻ അനുവദിക്കില്ലാ എന്നു പറഞ്ഞ് അധികാരത്തിൽ അള്ളിപ്പിടിച്ച് ഉന്നതവിദ്യാഭ്യാസത്തെ കുട്ടിച്ചോറാക്കാനുള്ള ആരിഫ് ഖാന്റെ ശ്രമങ്ങൾ എത്രനാൾ മുന്നോട്ടു പോകുമെന്നു നമുക്കു നോക്കാമെന്ന് തോമസ് ഐസക് വെല്ലുവിളിച്ചു. കേരളം മാത്രമല്ല, തമിഴ്നാട് അടക്കമുള്ള മറ്റു സംസ്ഥാനങ്ങൾ ഒരുമിച്ച് ഇത്തരം പ്രശ്നങ്ങൾ ദേശീയ രാഷ്‌ട്രീയത്തിൽ ഉയർത്താൻ പോവുകയാണ്. ഫെഡറൽ സംവിധാനം സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള ഏറ്റവും വലിയ പോരാട്ടമായിരിക്കും ഇത്. ആരിഫ് ഖാന്റെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ ആയിരിക്കുമെന്നുമാണ് തോമസ് ഐസകിന്റെ വാദം.

Tags: thomas isaacArif Mohammad Khan
Share
Tweet
SendShare

More News from this section

‘കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാൻ അനുവദിക്കില്ല’; സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ല: രാജീവ് ചന്ദ്രശേഖർ

‘പനി എമർജൻസിയല്ല, ഇവിടെ ഓടിക്കയറാനല്ല’; രോഗിയോട് മോശമായി സംസാരിച്ച ഡോക്ടർക്കെതിരെ നടപടി, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. രേഖ കെ. കൃഷ്ണന് സ്ഥലംമാറ്റം

ഹാൻഡ് ലോക്ക് പൊട്ടിച്ച് മോഷ്ടിച്ച ബൈക്ക് അപകടത്തിൽപ്പെട്ടു; ആലപ്പുഴയിൽ രണ്ട് മോഷ്ടാക്കൾക്ക് ദാരുണാന്ത്യം , മരിച്ചത് മണ്ണഞ്ചേരി സ്വദേശികളായ റിൻഷാദും സബിനും, മൂന്നാമന് ഗുരുതര പരിക്ക്

‘കേരളം വി ഡി സതീശന്റെ കയ്യിൽ ഭദ്രം’; മുഖ്യമന്ത്രിയെ പുകഴ്‌ത്തി മുതിർന്ന സിപിഐ നേതാവ് സി ദിവാകരൻ

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

Latest News

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies