ഒരു ലക്ഷം തൊഴിലവസരങ്ങൾ, പെൻഷൻ, സ്ത്രീകൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ; തിരഞ്ഞെടുപ്പ് അടുത്തതോടെ വമ്പൻ വാഗ്ദാനങ്ങളുമായി പ്രിയങ്ക ഹിമാചൽ പ്രദേശിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു ലക്ഷം തൊഴിലവസരങ്ങൾ, പെൻഷൻ, സ്ത്രീകൾക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ; തിരഞ്ഞെടുപ്പ് അടുത്തതോടെ വമ്പൻ വാഗ്ദാനങ്ങളുമായി പ്രിയങ്ക ഹിമാചൽ പ്രദേശിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2022, 11:05 pm IST
FacebookTwitterWhatsAppTelegram

ഷിംല : തിരഞ്ഞെടുപ്പ് അടുത്തതോടെ ഹിമാചൽ പ്രദേശിൽ വമ്പൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്. സംസ്ഥാനത്ത് ഒരു ലക്ഷം തൊഴിലവസരങ്ങളും. വാർദ്ധക്യ പെൻഷനും ഉറപ്പാക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്ര പറഞ്ഞു. എല്ലാ സ്ത്രീകൾക്കും സാമ്പത്തിക സഹായമായി 1500 രൂപ നൽകുമെന്നും വാഗ്ദാനമുണ്ട്. കാൻഗ്രയിൽ നടന്ന പ്രചാരണ പരിപാടിക്കിടെയാണ് പ്രിയങ്ക വാദ്ര വാഗ്ദാനങ്ങൾ നൽകിയത്.

എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ നിർമ്മിക്കുമെന്നും സംസ്ഥാനത്തെ ലഹരിമുക്തമാക്കുമെന്നും പ്രിയങ്ക വാദ്ര പറഞ്ഞു. ബിജെപി സർക്കാരിന് കീഴിൽ സംസ്ഥാനം കടക്കെണിയിലാണ്. 63,000 ത്തോളം സർക്കാർ തസ്തികകൾ ഇവിടെ ഒഴിഞ്ഞുകിടക്കുകയാണ്. കോൺഗ്രസ് രണ്ട് സംസ്ഥാനങ്ങൾ മാത്രമേ ഭരിക്കുന്നുള്ളുവെങ്കിലും അവിടെ എല്ലാ വാഗ്ദാനങ്ങളും പാലിക്കുന്നുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. അതുപോലെ തന്നെ ഹിമാചലിലും എല്ലാ വാഗ്ദാനങ്ങളും പാലിക്കും.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ മൂന്ന് വർഷത്തിനുള്ളിൽ 5 ലക്ഷം തൊഴിലവസരങ്ങളാണ് നൽകിയത്. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ 1.30 ലക്ഷം തൊഴിലവസരങ്ങൾ നൽകി എന്നും പ്രിയങ്ക അവകാശപ്പെട്ടു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഹിമാചൽ പ്രദേശിലെ യുവാക്കൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ നൽകാനുള്ള തീരുമാനത്തിനും പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാനുള്ള തീരുമാനത്തിനും ആദ്യ മന്ത്രിസഭാ യോഗത്തിൽ അന്തിമ രൂപം നൽകുമെന്ന് വാദ്ര പറഞ്ഞു. സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയും ഉടൻ ആരംഭിക്കുമെന്നാണ് വാഗ്ദാനം.

അതേസമയം ഹിമാചലിൽ ഉൾപ്പെടെ കോൺഗ്രസ് നേതാക്കളുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് അനുദിനം വർദ്ധിക്കുന്നുണ്ട്.

Tags: himachal pradeshpriyanka vadrapriyankaHIMACHAL PRADESH ASSEMBLY ELECTION
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies