മെൽബൺ: ക്രിക്കറ്റ് പ്രേമികളുടെ പ്രിയങ്കരനായ താരം വിരാട് കോഹ്ലിയുടെ പിറന്നാൾ ആഘോഷം ലോകമെമ്പാടുമുള്ള ആരാധകർ ആഘോഷിക്കുകയാണ്. ടി20 ലോകകപ്പിനായി നിലവിൽ ഓസ്ട്രേലിയയിൽ കഴിയുന്ന കോഹ്ലിയ്ക്ക് വേണ്ടി സഹതാരങ്ങൾ ചേർന്ന് പിറന്നാൾ ആഘോഷം സംഘടിപ്പിച്ചു. 34-ാം പിറന്നാൾ ആഘോഷിക്കുന്ന കോഹ്ലിയോടൊപ്പം എല്ലാ ഇന്ത്യൻ ടീമംഗങ്ങളും അടങ്ങുന്ന ചിത്രം ബിസിസിഐയുടെ ഔദ്യോഗിക ഹാൻഡിൽ പങ്കുവെച്ചിരുന്നു.
Birthday celebrations ON in Australia 🎂 🎉
Happy birthday @imVkohli & @PaddyUpton1 👏 👏 #TeamIndia | #T20WorldCup pic.twitter.com/sPB2vHVHw4
— BCCI (@BCCI) November 5, 2022
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മെന്റൽ കണ്ടീഷണിംഗ് കോച്ച് പാഡി അപ്ടണിന്റെ പിറന്നാളും ഇന്നു തന്നെയാണ്. കോഹ്ലിയും അപ്ടണും ചേർന്നായിരുന്നു മെൽബണിലെ ഹോട്ടലിൽ വെച്ച് സഹപ്രവർത്തകരോടൊപ്പം പിറന്നാൾ കേക്ക് മുറിച്ചത്. അപ്ടണിന് ഇന്ന് 54-ാം പിറന്നാളാണ്.
അതേസമയം കോഹ്ലിയുടെ ഭാര്യ അനുഷ്ക ശർമ്മ വ്യത്യസ്തമായ പിറന്നാൾ പോസ്റ്റുമായാണ് സോഷ്യൽമീഡിയയിൽ എത്തിയത്. പിറന്നാൾ ദിനത്തിൽ പ്രിയപ്പെട്ടവന് വേണ്ടി പോസ്റ്റ് ചെയ്യാൻ അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളാണ് തിരഞ്ഞെടുത്തതെന്ന അടിക്കുറിപ്പോടെയാണ് അനുഷ്ക പോസ്റ്റ് പങ്കുവെച്ചത്. തുടർന്ന് കോഹ്ലിയുടെ രസകരമായ ചിത്രങ്ങളും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
Comments