നിയമന കത്ത്; മേയറെ രക്ഷിക്കാൻ കിണഞ്ഞുപരിശ്രമിച്ച് സിപിഎം; മേയർ സ്ഥലത്തില്ലാത്തപ്പോഴാണ് കത്തെന്ന് വാർത്താക്കുറിപ്പ്; സംഭവത്തിൽ അന്വേഷണം നടത്തുമെന്നും നഗരസഭ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിയമന കത്ത്; മേയറെ രക്ഷിക്കാൻ കിണഞ്ഞുപരിശ്രമിച്ച് സിപിഎം; മേയർ സ്ഥലത്തില്ലാത്തപ്പോഴാണ് കത്തെന്ന് വാർത്താക്കുറിപ്പ്; സംഭവത്തിൽ അന്വേഷണം നടത്തുമെന്നും നഗരസഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2022, 05:18 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം; നഗരസഭയുമായി ബന്ധപ്പെട്ട നിയമനങ്ങൾക്ക് പാർട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ട് കത്ത് നൽകിയ സംഭവത്തിൽ മേയറെ രക്ഷിക്കാൻ കിണഞ്ഞു പരിശ്രമിച്ച് സിപിഎം. പുറത്തുവന്ന കത്ത് മേയർ എഴുതിയതല്ലെന്ന വിശദീകരണമാണ് നഗരസഭയുടെ പേരിൽ ഇറക്കിയിരിക്കുന്നത്. സംഭവം വലിയ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ചതോടെയാണ് തടി രക്ഷിക്കാനായി വിശദീകരണം ഇറക്കിയിരിക്കുന്നത്.

‘നഗരസഭ ആരോഗ്യ വിഭാഗത്തിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് ഒരു കത്ത് പ്രചരിക്കുന്നതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഇങ്ങിനെയൊരു കത്ത് മേയർ എന്ന നിലയിലോ മേയറുടെ ഓഫീസിൽ നിന്നോ നൽകിയിട്ടില്ല. ഇത്തരത്തിൽ കത്ത് നൽകുന്ന പതിവും നിലവിലില്ല. മേയർ സ്ഥലത്ത് ഇല്ലാതിരുന്ന ദിവസമാണ് കത്ത് കൈമാറിയതായി കാണുന്നത്.വിശദമായ വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമെ കണ്ടെത്താനാകു’ നഗരസഭ വിശദീകരിക്കുന്നു.

രാവിലെ മുതൽ മാദ്ധ്യമങ്ങളിലെ പ്രധാന ചർച്ചയാണ് വിവാദമായ കത്ത്. എന്നാൽ വൈകിട്ട് മാത്രമാണ് നഗരസഭ വിശദീകരണവുമായി രംഗത്ത് എത്തുന്നത്. സംഭവത്തിൽ മേയർക്കെതിരെ രൂക്ഷ വിമർശനവും പ്രതിഷേധവുമായി യുവമോർച്ച ഉൾപ്പെടെയുളള യുവജന സംഘടനകൾ രംഗത്തെത്തിയിരുന്നു. നഗരസഭയിൽ ഒഴിവു വരുന്ന തസ്തികകളിൽ യോഗ്യരായ പാർട്ടി പ്രവർത്തകരുടെ പട്ടിക കൈമാറണമെന്ന് ആവശ്യപ്പെടുന്ന മേയറുടെ കത്താണ് പുറത്തുവന്നത്. ജോലി തേടി അലയുന്ന അഭ്യസ്തവിദ്യരായ യോഗ്യതയുളള ചെറുപ്പക്കാരെ വഞ്ചിക്കുന്ന നിലപാടാണ് മേയറുടേതെന്ന വിമർശനമാണ് പരക്കെ ഉയരുന്നത്.

ആക്ഷേപം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഈ തസ്തികകളിലേക്കുള്ള നിയമനം റദ്ദാക്കാനും എംപ്ലോയ്‌മെന്റ് വഴി നിയമനം നടത്താനും നഗരസഭ തീരുമാനിച്ചുവെന്നും പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ വരുന്ന കരാർ നിയമനങ്ങളൊക്കെയും പാർട്ടി അനുയായികളെ തിരുകി കയറ്റാൻ സിപിഎമ്മും അനുബന്ധ സംഘടനകളും ശ്രമിക്കുന്നത് ആദ്യമായിട്ടല്ല. നേരത്തെയും ഇതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു. തിരുവനന്തപുരം സംഭവം വിവാദമായതോടെ മേയറുടെ രാജി ആവശ്യപ്പെട്ടുളള പ്രതിഷേധങ്ങളും ശക്തമായിട്ടുണ്ട്.

Tags: CPIMയുവമോർച്ചതിരുവനന്തപുരം നഗരസഭMayor Arya Rajendran
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies