തിരുവനന്തപുരം: കുളിക്കടവിൽ ചീങ്കണ്ണിയെ കണ്ടതോടെ നാട്ടുകാർ ആശങ്കയിൽ. നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍ പഞ്ചായത്തിലാണ് സംഭവം. കാഞ്ഞിരംമൂട്ട് കടവിലാണ് ജനങ്ങൾ ചീങ്കണ്ണിയെ കണ്ടത്. പഞ്ചായത്തില്‍ നെയ്യാര്‍ കടന്ന് പോകുന്ന 4 വാര്‍ഡുകളിലെ കടവുകളില്‍ കുളിക്കുന്നതിനും വളര്‍ത്തു മൃഗങ്ങളെ കുളിപ്പിക്കുന്നതിനും ഒരാഴ്ചത്തേയ്ക്ക് വിലക്ക് ഏർപ്പെടുത്തി.
നെയ്യാര്‍ ഡാമിന് സമീപത്ത് ഒരാഴ്ച മുമ്പും ചീങ്കണ്ണിയെ കണ്ടിരുന്നു. എന്നാല്‍ കിലോമീറ്ററുകള്‍ക്കിപ്പുറം കാഞ്ഞിരംമൂട്ട് കടവിലും ചീങ്കണ്ണിയെ കണ്ടതോടെയാണ് ജനങ്ങൾ പരിഭ്രാന്തരായത്. കടവിൽ ഒന്നിൽ കൂടുതൽ പേർ ചിങ്കണ്ണിയെ കണ്ടിട്ടുണ്ട്.
സംഭവം അറിഞ്ഞതോടെ ചെങ്കല്പഞ്ചായത്തിലെ വ്ലാത്താങ്കര, നെച്ചിയൂര്‍, വ്ലാത്താങ്കര കിഴക്ക് , കീഴ്മ്മാകം വാര്‍ഡുകളിലെ കടവുകളിലാണ് കുളിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. കടവുകളിലേക്ക് ഇറങ്ങുന്ന സ്ഥലങ്ങളില്‍ വലിയ കമ്പുകള്‍കൊണ്ട് വേലിയും തീര്‍ത്തു
Comments