ബലാത്സംഗക്കേസ്: ധനുഷ്‌ക ഗുണതിലകയ്ക്ക് സസ്‌പെൻഷൻ; ഓസ്‌ട്രേലിയൻ പോലീസിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്
Sunday, June 28 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബലാത്സംഗക്കേസ്: ധനുഷ്‌ക ഗുണതിലകയ്‌ക്ക് സസ്‌പെൻഷൻ; ഓസ്‌ട്രേലിയൻ പോലീസിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2022, 03:20 pm IST
FacebookTwitterWhatsAppTelegram

കൊളംബോ: ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലകയെ സസ്‌പെൻഡ് ചെയ്തതായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. എല്ലാ തരത്തിലുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും ഗുണതിലകയെ അടിയന്തിരമായി നീക്കം ചെയ്തുവെന്നും ക്രിക്കറ്റ് ബോർഡ് അറിയിച്ചു. 31-കാരനായ ക്രിക്കറ്റ് താരത്തിനെതിരെ ബലാത്സംഗക്കേസ് ചുമത്തപ്പെടുകയും ഓസ്‌ട്രേലിയയിൽ വെച്ച് അറസ്റ്റിലാകുകയും ചെയ്തതിനെ തുടർന്നാണ് നടപടി.

ബലാത്സംഗക്കേസിൽ ഗുണതിലക സമർപ്പിച്ച ജാമ്യഹർജിയും സിഡ്‌നിയിലെ കോടതി തള്ളിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ക്രിക്കറ്റ് താരത്തെ സസ്‌പെൻഡ് ചെയ്തത്. കൂടാതെ ധനുഷ്‌ക ഗുണതിലകക്കെതിരായ ലൈംഗിക ആരോപണത്തെക്കുറിച്ച് അന്വേഷണത്തിനായി ആവശ്യമായ എല്ലാ പിന്തുണകളും നൽകുമെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ടീം വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയാൽ ഗുണതിലകയ്‌ക്കെതിരെ കർശനമായി നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

“ഇത്തരം ആരോപണങ്ങളുയർന്നാൽ യാതൊരു സഹിഷ്ണുതയും പുലർത്തുകയില്ലെന്നതാണ് ക്രിക്കറ്റ് ബോർഡിന്റെ നയം. നിഷ്പക്ഷമായ അന്വേഷണം നടത്താൻ ഓസ്‌ട്രേലിയൻ നിയമപാലകർക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകും.” ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട 29-കാരിയെ ബലാത്സംഗം ചെയ്തുവെന്ന കുറ്റത്തിനാണ് ഗുണതിലകയെ പോലീസ് അറസ്റ്റ് ചെയ്തത്. ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിൽ നിൽക്കവേയായിരുന്നു സംഭവം. സിഡ്നിയിലെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ ഹോട്ടലിൽ വെച്ചാണ് താരത്തെ അറസ്റ്റ് ചെയ്തത്.

നവംബർ രണ്ടിന് റോസ് ബേയിലുള്ള വസതിയിൽ വെച്ച് ഗുണതിലകയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ലൈംഗികാതിക്രമമുണ്ടായതെന്ന് യുവതി പരാതിയിൽ പറയുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവസ്ഥലത്ത് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. തുടർന്നാണ് താരത്തെ അറസ്റ്റ് ചെയ്തതെന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ് അറിയിച്ചു.

Tags: cricket
ShareTweetSendShare

More News from this section

21 വര്‍ഷത്തെ ചരിത്രം തിരുത്തി അന്‍സി സോജന്‍; അഞ്ജു ബോബി ജോര്‍ജിന്റെ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ അത്ലറ്റിക്‌സില്‍ പുതിയ യുഗം

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

ക്രിക്കറ്റ് കോച്ചിന്റെ ലൈംഗികാതിക്രമം; മൂന്നാം കേസിലും കുറ്റക്കാരന്‍, 47 വര്‍ഷം കഠിനതടവ് കൂടുതല്‍ കേസുകളിലും ശിക്ഷയ്‌ക്ക് സാധ്യത

ട്രംപ് അടുത്ത വര്‍ഷം ആദ്യം ഇന്ത്യയിലെത്തിയേക്കും; വ്യാപാര കരാര്‍ അവസാനഘട്ടത്തില്‍, മോദിട്രംപ് ബന്ധത്തെ പ്രശംസിച്ച് മാര്‍ക്കോ റൂബിയോ

‘മെസി ബെഞ്ചില്‍’; ജോര്‍ദാനെതിരെ അര്‍ജന്റീന ഇറങ്ങുന്നത് സൂപ്പര്‍താരത്തിന് വിശ്രമം നല്‍കി, സ്‌കലോണിയുടെ നീക്കത്തിന് പിന്നിലെ കണക്ക് ഇതാണ്

അമ്മയ്‌ക്ക് ആദരമര്‍പ്പിക്കാന്‍ പോലും അനുവദിച്ചില്ല; ഫിഫയ്‌ക്കെതിരെ ഫ്രാന്‍സിന്റെ പ്രതിഷേധം, വിവാദത്തിനിടെ നോര്‍വെയെ ഗോള്‍മഴയില്‍ മുക്കി ലോകകപ്പ് നോക്കൗട്ടിലേക്ക്

Latest News

‘ബ്രാന്‍ഡ് മോദിയെ അവഗണിക്കാനാകില്ല’; പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മ്മിഷ്ഠയുടെ തുറന്നുപറച്ചില്‍ രാഷ്‌ട്രീയ ചര്‍ച്ചയാകുന്നു

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ടര്‍ഫ് ക്രിക്കറ്റിന് പുതിയ വേദി; കെസിഎല്‍ ഫാന്‍ ലീഗ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; രജിട്രേഷന്‍ ആരംഭിച്ചു

ഡല്‍ഹി വിമാനത്താവളത്തില്‍ പിണറായി വിജയന് യാത്ര മുടങ്ങി; പ്രോട്ടോക്കോള്‍ പിഴവില്‍ ഇന്‍ഡിഗോ വിമാനം നഷ്ടമായി

ക്ഷേത്രദര്‍ശനത്തിനിടെ ദാരുണാന്ത്യം; കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ കൂട്ടമായി എത്തിയത് പരിഭ്രാന്തിയായി; മലമുകളില്‍ നിന്ന് വീണ് നവവധു മരിച്ചു

മുഹറം ഘോഷയാത്ര ലക്ഷ്യമിട്ട് വന്‍ ഗൂഢാലോചനയെന്ന് പൊലീസ്; 15,000 വിഷകാപ്‌സ്യൂളുകള്‍ പിടിച്ചെടുത്തു, ഒരാള്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്; പി.എസ്. പ്രശാന്തിന്റെ കാലത്തെ ഇടപാടുകളും അന്വേഷണ പരിധിയില്‍, പുതിയ കേസിന് സാധ്യത

സീഷെല്‍സിലേക്ക് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മോദി; ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥി, ചരിത്ര പ്രസംഗത്തിനും ഒരുക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies