കൊൽക്കത്ത: സർക്കാർ വാഹനം ബൈക്കിൽ ഇടിച്ച് ഒരാൾ മരിച്ചു. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലാണ് സംഭവം. വളരെ വേഗത്തിൽ വന്ന സർക്കാർ വാഹനം ബൈക്കിൽ സഞ്ചരിച്ചിരുന്ന കുടുബത്തെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 35-കാരനായ പപ്പുദാസ് ആണ് മരിച്ചത്. ഭാര്യക്കും മകൾക്കും പരിക്കേറ്റിട്ടുണ്ട്.
സബ് ഡിവിഷണൽ ഓഫീസറുടെ (എസ്ഡിഒ) വാഹനമാണ് ബൈക്കിൽ ഇടിച്ചത്. കാർ ഓടിച്ചിരുന്ന എസ്ഡിഒ മദ്യപിച്ചിരുന്നു. നിലത്തു വീണുകിടന്ന തങ്ങൾ സഹായം അഭ്യർത്ഥിച്ചപ്പോൾ എസ്ഡിഒ സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് മരിച്ച പപ്പുദാസിന്റെ ഭാര്യ പോലീസിനോട് പറഞ്ഞു.
വാഹനം ഓടിച്ചിരുന്ന ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായി ബിജെപി ആരോപിച്ചു. സംഭവത്തിൽ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പ്രതിഷേധം രേഖപ്പെടുത്തി. എസ്ഡിഒ സുരേഷ് ചന്ദ്ര റാണോ ആണ് മദ്യപിച്ച് ബൈക്ക് യാത്രികരായ കുടുംബത്തെ ഇടിച്ചു തെറിപ്പിച്ചതെന്ന് അദ്ദേഹം ട്വിറ്റിൽ കുറിച്ചു. അപകത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയെന്നും ബിജെപി ആരോപിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
Comments