മിന്നും പ്രകടനവുമായി മുന്നിൽ ഓൾട്ടോ; ഒക്ടോബർ മാസത്തിൽ വിറ്റഴിക്കപ്പെട്ട ആദ്യ പത്തു കാറുകളിൽ ഏഴും മാരുതി- Maruti, Top 10 cars, Alto
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

മിന്നും പ്രകടനവുമായി മുന്നിൽ ഓൾട്ടോ; ഒക്ടോബർ മാസത്തിൽ വിറ്റഴിക്കപ്പെട്ട ആദ്യ പത്തു കാറുകളിൽ ഏഴും മാരുതി- Maruti, Top 10 cars, Alto

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2022, 06:11 pm IST
Facebook
Twitter
WhatsAppTelegram

വില്പനയിൽ മിന്നും പ്രകടനം കാഴ്ചവെച്ച് മാരുതി സുസുക്കി. ഒക്ടോബർ മാസത്തിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പത്ത് മോഡലുകളുടെ പട്ടികയിൽ ഏഴ് എണ്ണവും മാരുതിയുടെ വാഹനങ്ങളാണ്. പ്രധാന ആകർഷണം എന്തെന്ന് പറഞ്ഞാൽ, ഓൾട്ടോയുടെ വമ്പൻ തിരിച്ചു വരവ് കാണാൻ സാധിച്ചു എന്നതാണ്. പട്ടികയിൽ ഒന്നാമതാണ് മാരുതിയുടെ പുതിയ ഓൾട്ടോ. ഒക്ടോബർ മാസത്തിൽ മോഡലിന്റെ 21,260 യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. കഴിഞ്ഞ മാസം 20,000 യൂണിറ്റുകൾ വിറ്റഴിച്ച ഏക കാർ ആണ് മാരുതിയുടെ ഓൾട്ടോ. കഴിഞ്ഞ ഒക്ടോബറിനെ അപേക്ഷിച്ച് 29 ശതമാനം വളർച്ചയോടെ രാജ്യത്തുടനീളം 1.40 ലക്ഷം യൂണിറ്റുകൾക്ക് മേലെ കാറുകളാണ് വിറ്റഴിക്കപ്പെട്ടത്. പട്ടികയിൽ വ്യക്തമായ ആധിപത്യം പുലർത്തുന്നതാകട്ടെ മാരുതി സുസുക്കിയും.

പട്ടികയിൽ ഏഴ് മാരുതി കാറുകളും രണ്ട് ടാറ്റാ മോഡലുകളും ഹ്യൂണ്ടായിയുടെ ഒരു മോഡലുമാണ് ഇടം നേടിയിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷവും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാരുതിയുടെ ഓൾട്ടോ മിന്നിത്തിളങ്ങുകയാണ്. പട്ടികയിൽ രണ്ടാമത് വാഗണർ ആണ്. കഴിഞ്ഞ ഒക്ടോബറിനെ അപേക്ഷിച്ച് വാഗണറും വൻ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021-ലെ ഒക്ടോബറിനെ വച്ചു നോക്കുമ്പോൾ 45 ശതമാനം വളർച്ചയാണ് വാഗണർ സ്വന്തമാക്കിയിരിക്കുന്നത്. 17,945 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റഴിക്കപ്പെട്ടത്.

മൂന്നാം സ്ഥാനത്ത് തുടരുന്നതും മാരുതിയുടെ തന്നെ വാഹനമാണ്. സ്വിഫ്റ്റ് ആണ് മൂന്നാം സ്ഥാനത്ത്. മാരുതി സുസുക്കിയുടെ മികച്ച പ്രകടനം കാഴ്ച വെയ്‌ക്കുന്ന മറ്റൊരു മോഡലാണ് സ്വിഫ്റ്റ്. 17,231 യൂണിറ്റുകളാണ് ഒക്ടോബർ മാസം സ്വിഫ്റ്റ് വിറ്റഴിക്കപ്പെട്ടത്. നാലാം സ്ഥാനത്ത് 17,149 യൂണിറ്റുകൾ വിറ്റഴിച്ചു കൊണ്ട് ബലേനോയാണ്. അഞ്ചാം സ്ഥാനത്താണ് ടാറ്റയുടെ മോഡൽ ഇടം നേടിയിരിക്കുന്നത്. 13,767 യൂണിറ്റുകൾ വിറ്റഴിച്ചു കൊണ്ട് ടാറ്റയുടെ നെക്‌സോൺ ആണ് അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 6-ാം സ്ഥാനത്ത് മാരുതി ഡിസയർ(12,321), 7-ാം സ്ഥാനം ഹ്യൂണ്ടായ് ക്രറ്റ(11,880), 8-ാം സ്ഥാനം ടാറ്റാ പഞ്ച്(10,982), 9-ാം സ്ഥാനത്ത് മാരുതി എർട്ടിഗ(10,494) എന്നിങ്ങനെ തുടരുമ്പോൾ പട്ടികയിൽ അവസാനം മാരുതിയുടെ ബ്രസ്സയാണ്. 9,941 യൂണിറ്റാണ് ഒക്ടോബർ മാസത്തിൽ ബ്രസ്സ വിറ്റഴിച്ചത്.

Tags: maruti
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies