ഇനി ഒരടികൂടി മുന്നോട്ട് പോകാനാവില്ലെന്ന് തോന്നി; പക്ഷെ, ഞാൻ മരിക്കാൻ പോകുന്നില്ല; അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞ് സാമന്ത
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഇനി ഒരടികൂടി മുന്നോട്ട് പോകാനാവില്ലെന്ന് തോന്നി; പക്ഷെ, ഞാൻ മരിക്കാൻ പോകുന്നില്ല; അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞ് സാമന്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2022, 07:43 am IST
Facebook
Twitter
WhatsAppTelegram

തെന്നിന്ത്യയിലെ താരസുന്ദരിമാരിൽ ഒരാളാണ് സാമന്ത. എന്നാൽ, കഴിഞ്ഞ കുറച്ചു നാളുകൾക്ക് മുമ്പ് വന്ന ഒരു വാർത്ത ആരാധകരെയും സിനിമാ പ്രേമികളെയും വേദനയിലേയ്‌ക്ക് തള്ളിയിട്ടു. പേശികൾക്ക് ബലക്ഷയം സംഭവിക്കുന്ന മയോസൈറ്റിസ് എന്ന രോഗാവസ്ഥയോട് പോരാടുകയാണ് നടി സാമന്ത. താരം തന്നെയാണ് ഇത് വെളിപ്പെടുത്തിയത്. ഇപ്പോൾ, തന്റെ ഏറ്റവും പുതിയ ചിത്രമായ യശോദയുടെ പ്രചാരണ പരിപാടികളുടെ തിരക്കിലാണ് താരം. സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു അഭിമുഖത്തിൽ മയോസൈറ്റിസിനോട് എങ്ങനെയാണ് പോരാടിയതെന്ന് തുറന്നു പറയുകയാണ് നടി.

‘ജീവഹാനിയുണ്ടാക്കുന്ന രോ​ഗമല്ല മയോസൈറ്റിസ് . ജീവിതത്തിൽ ചില ദിവസങ്ങൾ നല്ലതും മറ്റുചിലത് മോശവുമായിരിക്കും. ചില ദിവസങ്ങളിൽ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു. ചിലദിവസങ്ങളിൽ പോരാടണമെന്ന് തോന്നും. പതിയെ പോരാടണമെന്ന് തോന്നുന്ന ദിവസങ്ങൾ കൂടി കൂടി വന്നു. മൂന്ന് മാസമായി ഇപ്പോൾ പോരാട്ടത്തിലാണ്. രോ​ഗാവസ്ഥ മുറുകിയപ്പോഴാണ് യശോദയുടെ ഡബ്ബിം​ഗ് നടക്കുന്നത്. റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചതിനാൽ, മോശമായ ആരോഗ്യസ്ഥിതിയിൽ എനിക്ക് ഡബ്ബ് ചെയ്യേണ്ടി വന്നു. എന്ത് വന്നാലും ‍ഡബ്ബിം​ഗ് സ്വയം പൂർത്തിയാക്കുമെന്ന് ഞാൻ ഉറച്ചു നിന്നു. എനിക്ക് അത് പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്’.

Comeback stronger, Sam ❤ @Samanthaprabhu2 pic.twitter.com/gkJPhgpPOe

— CinemaTicket (@CinemaTicket_) November 8, 2022

‘ഇനി ഒരടി കൂടി മുന്നോട്ട് പോകാനാവില്ലെന്ന് തോന്നിയ ദിവസങ്ങളുണ്ട്. പിന്നെ തിരിഞ്ഞു നോക്കുമ്പോൾ ഞാൻ ഇത്രയും ദൂരം എത്തിയതിൽ അത്ഭുതം തോന്നുന്നു. ഞാൻ യുദ്ധം ചെയ്തു കൊണ്ടിരിക്കുകയാണ്. ഞാൻ മാത്രമല്ല ഇങ്ങനെയെന്ന് എനിക്കറിയാം. പല സാഹചര്യങ്ങളോടും യുദ്ധങ്ങൾ ചെയ്യുന്ന ധാരാളം പേരുണ്ട്. ഒരിക്കൽ ഞങ്ങൾ ഈ യുദ്ധത്തിൽ വിജയിക്കും’ എന്ന് പറയുമ്പോൾ സാമന്ത പൊട്ടിക്കരഞ്ഞു. ‘എന്റെ അവസ്ഥ ജീവന് ഭീഷണിയാണെന്ന് പറയുന്ന ധാരാളം ലേഖനങ്ങൾ ഞാൻ കണ്ടു. ഞാൻ നിൽക്കുന്ന ഘട്ടം ജീവന് ഭീഷണിയല്ല. ഇത് ബുദ്ധിമുട്ടുള്ളതാണ്, പക്ഷേ ഞാൻ യുദ്ധം ചെയ്യാൻ ഇവിടെ തന്നെയുണ്ട്. ഞാൻ മരിക്കാൻ പോകുന്നില്ല’ എന്നും സാമന്ത പറഞ്ഞു.

Tags: cryingsamantha ruth prabhu
Share
Tweet
SendShare

More News from this section

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

Latest News

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies