തൊടുപുഴ : ഹാഷിഷ് ഓയിലുമായി സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ അറസ്റ്റിൽ. ഹൃദയം, ഭീഷ്മപർവം തുടങ്ങിയ സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രഫറായിരുന്ന ആൽബിൻ ആന്റണി (26) ആണ് പിടിയിലായത്. ദേവികുളം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മൂന്നാർ മാട്ടുപ്പെട്ടി റോഡിലെ ഫോട്ടോപോയിന്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് സംഭവം. ബൈക്കിലെത്തിയ ആൽബിന്റെ വാഹനം പരിശോധിച്ചപ്പോഴാണ് നിരോധിത ലഹരി പിടിച്ചെടുത്തത്. മൂന്നര ഗ്രാം ഹാഷീഷ് ഓയിൽ ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
Comments