ഇറ്റാനഗർ: പശ്ചിമ സിയാംഗ് ജില്ലയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.7 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ദേശീയ ഭൂചലന നിരീക്ഷണ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം സിയാംഗ് പ്രദേശത്ത് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്.
ഹിമാലയൻ പ്രദേശത്ത് ശക്തമായ ഭൂചലനത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് ഭൂചലനം. നാശനഷ്ടങ്ങൾ കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. രാവിലെ ഏകദേശം 10.30-ഓടെയാണ് ഭൂചലനമുണ്ടായത്.
Comments