കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ ഏറ്റുമുട്ടി.രണ്ട് കാപ്പ തടവുകാർക്ക് പരിക്കേറ്റു. തൃശൂർ മണക്കുളങ്ങര ഷഫീഖ്,അങ്കമാലി പാടിയാട്ടിൽ സിജോ എന്ന ഊത്തപ്പൻ എന്നിവർക്കാണ് പരിക്ക്. ജയിലിലെ ഏറ്റവും സുരക്ഷയുള്ള പത്താം ബ്ലോക്കിലാണ് തടവുകാർ തമ്മിൽ തല്ലിയത്. വാർഡന്മാർ ഇടപെട്ടാണ് തടവുകാരെ പിടിച്ചുമാറ്റിയത്.
കഴിഞ്ഞ സെപ്തംബറിൽ സെൻട്രൽ ജയിലിലെ രണ്ട് കാപ്പ തടവുകാർ തമ്മിൽ ചേരിതിരഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് ഇന്നത്തെ ഏറ്റുമുട്ടിലിന് കാരണമായതെന്നാണ് വിവരം.
Comments