ഇംഫാൽ: മരിച്ച ഇന്ത്യൻ പൗരന്റെ പേരിൽ ആൾമാറാട്ടം നടത്തിയ മ്യാൻമർ പൗരൻ അറസ്റ്റിൽ. ആൾമാറാട്ടം നടത്തി കള്ളക്കടത്ത് നടത്തിയ 26-കാരനെ മണിപ്പൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. മ്യാൻമർ പൗരനായ ലെൻഖെൻമാങ് മേറ്റ് എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാളുടെ പക്കൽ നിന്നും 2019-ൽ മരിച്ച ഹോൽഖോലാൽ എന്ന ഇന്ത്യൻ പൗരന്റെ ആധാർ കാർഡ് കണ്ടെടുത്തു. ഇത് ഉപയോഗിച്ച് ഇയാൾ അതിർത്തി കടന്നുള്ള അനധികൃത വ്യാപാരം നടത്താൻ പദ്ധതിയിട്ടിരുന്നതായി വ്യക്തമാക്കി. മ്യാൻമറുമായി 390 കിലോമീറ്റർ അതിർത്തി പങ്കിടുന്ന ചന്ദേൽ ജില്ലയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു. വിദേശ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവുമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Comments