ഛത്രപതി ശിവാജിയുടെ കഥ പറയുന്ന സിനിമയുടെ പ്രദർശനം തടഞ്ഞു; മഹാരാഷ്ട്രയിൽ എൻസിപി നേതാവ് അറസ്റ്റിൽ- NCP leader arrested for disrupting screening of Marathi Movie
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഛത്രപതി ശിവാജിയുടെ കഥ പറയുന്ന സിനിമയുടെ പ്രദർശനം തടഞ്ഞു; മഹാരാഷ്‌ട്രയിൽ എൻസിപി നേതാവ് അറസ്റ്റിൽ- NCP leader arrested for disrupting screening of Marathi Movie

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2022, 05:00 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഛത്രപതി ശിവാജിയുടെ കഥ പറയുന്ന മറാഠി ചിത്രം ‘ഹർ ഹർ മഹാദേവ്‘ പ്രദർശനം തടഞ്ഞതിന് മഹാരാഷ്‌ട്രയിൽ എൻസിപി നേതാവ് അറസ്റ്റിൽ. മുതിർന്ന എൻസിപി നേതാവും മുൻ ഭവനമന്ത്രിയുമായ ജിതേന്ദ്ര ആവ്ഹദ് ആണ് അറസ്റ്റിലായത്. മുംബൈ വിവിയാന മാളിലെ മൾട്ടിപ്ലക്സിൽ സിനിമയുടെ പ്രദർശനം തടഞ്ഞതിനാണ് നടപടി. ജിതേന്ദ്രക്കൊപ്പം ഉണ്ടായിരുന്നു നൂറോളം പേർക്കെതിരെ താനെ പോലീസ് കേസെടുത്തു.

ഛത്രപതി ശിവാജിയുടെ ചരിത്രം വികലമാക്കി രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നു എന്ന് ആരോപിച്ചാണ് ആവ്ഹദും സംഘവും പ്രശ്നമുണ്ടാക്കിയത്. തനിക്കെതിരായ കേസ് വ്യാജമാണ് എന്നായിരുന്നു അറസ്റ്റിലാകുന്നതിന് മുൻപ് ജിതേന്ദ്ര ആവ്ഹദ് പ്രതികരിച്ചത്. സിനിമയോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും, പ്രദർശനം തടഞ്ഞില്ലെന്നും ആവ്ഹദ് പറഞ്ഞു. എന്നാൽ ആവ്ഹദും സംഘവും തിയേറ്ററിൽ ബഹളമുണ്ടാക്കുന്നതും, ഇത് ചോദ്യം ചെയ്തയാളെ മർദ്ദിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

സുബോധ് ഭാവെ, ശരദ് കേൽക്കർ, അമൃത ഖാൻവിൽകർ, സയാലി സഞ്ജീവ്, എന്നിവർ അഭിനയിച്ച ‘ഹർ ഹർ മഹാദേവ്‘ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് അഭിജീത് ദേശ്പാണ്ഡെ ആണ്. മുന്നൂറ് സൈനികരുമായി, പന്ത്രണ്ടായിരം പേരടങ്ങുന്ന ബിജാപൂർ സേനയെ പരാജയപ്പെടുത്തിയ ഛത്രപതി ശിവാജിയുടെ പടത്തലവൻ ബാജി പ്രഭു ദേശ്പാണ്ഡെയുടെ കഥയാണ് ചിത്രം പറയുന്നത്. ബോക്സോഫീസിൽ വിജയം നേടിയ ചിത്രത്തിന് സമ്മിശ്രമായ റിവ്യൂവാണ് നിരൂപകർ നൽകുന്നത്.

Tags: ncpChhatrapati Shivaji
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies