അഡ്ലയ്ഡ്: ടീം ഇന്ത്യ ഓസ്ട്രേലിയയിൽ നിന്നും മടങ്ങുംമുന്നേ പരിശീലകനെ മാറ്റി ബിസിസിഐ. രാഹുൽ ദ്രാവിഡിന് വിശ്രമം അനുവദിച്ച ക്രിക്കറ്റ് ബോർഡ് വിവിഎസ് ലക്ഷ്മണിനെ പരമ്പരയുടെ പരിശീലകനായി പ്രഖ്യാപിച്ചു. എന്നാൽ ഇതിന് ശേഷം ഡിസംബർ 4 മുതലുള്ള ബംഗ്ലാദേശ് പരമ്പരയിൽ ദ്രാവിഡ് വീണ്ടും പരിശീലകകുപ്പായം അണിയും.
താരങ്ങളിൽ രോഹിത് ശർമ്മ, വിരാട് കോഹ്ലി, കെ.എൽ.രാഹുൽ എന്നിവർക്കും വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഹാർദ്ദിക് പാണ്ഡ്യയാണ് കെയ്ൻ വില്യംസിന്റെ ടീമിനെതിരെ ഇന്ത്യയെ നയിക്കുന്നത്.
ഈ മാസം 18-ാം തിയതി മുതലാണ് ന്യൂസിലാന്റിനെതിരെ ഏകദിന പരമ്പര നടക്കാനി രിക്കുന്നത്. നിലവിൽ ടീമിലുള്ള താരങ്ങളാരും നാട്ടിലേയ്ക്ക് മടങ്ങില്ല. പുതുതായി ചേരേണ്ടവരടക്കം ന്യൂസിലാന്റിലേയ്ക്ക് ഉടനെ യാത്രതിരിക്കും.
Comments