ഫുട്‌ബോൾ ആരാധകർ അറിയാൻ ; വൈദ്യുത പോസ്റ്റിൽ പതാക കെട്ടരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫുട്‌ബോൾ ആരാധകർ അറിയാൻ ; വൈദ്യുത പോസ്റ്റിൽ പതാക കെട്ടരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2022, 11:49 pm IST
Facebook
Twitter
WhatsAppTelegram

ലോകം ഫുട്‌ബോൾ മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ്. ഖത്തറിൽ നടക്കുന്ന ടൂർണമെന്റിന്റെ കിരീടം ആർക്ക് എന്ന ചോദ്യവുമായി കാൽപ്പന്ത് പ്രേമികൾ കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ ഫുട്‌ബോൾ ആരാധകർക്ക് ഒരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കെഎസ്ഇബി. ലോകകപ്പ് ഫുട്‌ബോൾ മത്സരവുമായി ബന്ധപ്പെട്ട് വൈദ്യുത പോസ്റ്റിൽ പതാക കെട്ടരുതെന്നാണ് കെഎസ്ഇബി നൽകുന്ന മുന്നറിയിപ്പ്.

ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് അധികൃതർ ഇത് സംബന്ധിച്ച കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. മത്സരവുമായി ബന്ധപ്പെട്ട് ആരാധകർ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലെ പോസ്റ്റുകളിൽ അവരുടെ ഇഷ്ട ടീമിന്റെ പതാകകൾ കെട്ടിയിരുന്നു. പിന്നാലെയാണ് കുറിപ്പുമായി കെഎസ്ഇബി രംഗത്ത് വന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.

ലോകം ഫുട്‌ബോൾ ലഹരിയിലാണ്. ഖത്തറിൽ ലോകകപ്പ് ഫുട്‌ബോൾ മാമാങ്കത്തിന് വേദിയൊരുങ്ങിക്കഴിഞ്ഞു. കേരളത്തിലും ഫുട്‌ബോൾ പ്രേമികൾ ആവേശത്തിമിർപ്പിൽ.
ഇഷ്ട താരങ്ങളുടെ വമ്പൻ ഹോർഡിംഗുകൾ സ്ഥാപിച്ചും ഇഷ്ടടീമുകളുടെ ജേഴ്‌സിയണിഞ്ഞും പതാകകൾ കൊടി തോരണങ്ങളാക്കിയുമൊക്കെ ആഘോഷിക്കുകയാണ് ആരാധകർ.
ഫുട്‌ബോൾ ആഘോഷം മുറുകിയപ്പോൾ ചിലർ കൊടി കെട്ടിയത് വൈദ്യുതി ലൈനിൽ.
വൈദ്യുതി ലൈനിനോട് ചേർന്ന് ഇത്തരത്തിൽ കൊടിതോരണങ്ങൾ കെട്ടുന്നത് എത്രത്തോളം അപകടമാണെന്ന് പറയേണ്ടതില്ലല്ലോ. ആഘോഷവേളകൾ കണ്ണീരിൽ കുതിരാതിരിക്കാൻ ജാഗ്രത പുലർത്താം. അലങ്കാരങ്ങളിൽ നിന്ന് വൈദ്യുതത്തൂണുകളെ ഒഴിവാക്കാം.

 

 

 

Tags: footballലോകകപ്പ്
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies