അധികാരത്തിലേറിയാൽ നരേന്ദ്രമോദി സ്‌റ്റേഡിയത്തിന്റെ പേരുമാറ്റും; തുഗ്ലക്ക് പരിഷ്‌കാരങ്ങളുടെ ലിസ്റ്റുമായി കോൺഗ്രസ് പ്രകടനപത്രിക
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അധികാരത്തിലേറിയാൽ നരേന്ദ്രമോദി സ്‌റ്റേഡിയത്തിന്റെ പേരുമാറ്റും; തുഗ്ലക്ക് പരിഷ്‌കാരങ്ങളുടെ ലിസ്റ്റുമായി കോൺഗ്രസ് പ്രകടനപത്രിക

In Gujarat Manifesto, Congress Promises To Rename Narendra Modi Stadium

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2022, 07:13 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ഗുജറാത്തിൽ അധികാരത്തിലേറിയാൽ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിന്റെ പേര് മാറ്റുമെന്ന് കോൺഗ്രസ്. ഇന്ന് പുറത്തിറക്കിയ പ്രകടനപത്രികയിലാണ് പ്രധാനമന്ത്രിയുടെ പേരിലറിയപ്പെടുന്ന സ്റ്റേഡിയത്തിന്റെ പേര് മാറ്റി സർദാർ വല്ലഭായി പട്ടേലിന്റെ പേരിലാക്കുമെന്ന് വാഗ്ദാനം ചെയ്തത്. കോൺഗ്രസ് അധികാരത്തിലേറിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക ഔദ്യോഗിക രേഖയായി കോൺഗ്രസ് സ്വീകരിക്കുമെന്ന് മുതിർന്ന നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട് പറഞ്ഞു.

പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ജനങ്ങൾക്കും രാജ്യത്തിനും ഉപകാരപ്രദമായുള്ള എന്തെങ്കിലും ചെയ്യാതെ തുഗ്ലക്ക് പരിഷ്‌ക്കാരങ്ങളാണ് കോൺഗ്രസിന് എല്ലായ്‌പ്പോഴും നടപ്പിലാക്കാനുള്ളതെന്നും അന്ധമായ മോദി വിരോധം മൂലം കോൺഗ്രസ് എല്ലായിടത്തും തകർന്നടിയുകയാണെന്നും വിമർശം ഉയർന്നു.

ഗുജറാത്തിൽ നിലവിൽ ബിജെപി സർക്കാർ നടപ്പിലാക്കികൊണ്ടിരിക്കുന്ന പല പദ്ധതികളും പേരുമാറ്റി പരിഷ്‌കരിച്ച് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.സർക്കാർ ജോലികളിൽ 50 ശതമാനം വനിതാ സംവരണം നടപ്പാക്കും. ഒറ്റയ്‌ക്കു കഴിയുന്ന സ്ത്രീകൾ, വിധവകൾ,പ്രായമായ സ്ത്രീകൾ എന്നിവർക്ക് പ്രതിമാസം 2000 രൂപ ധനസഹായം നൽകുമെന്നും പ്രകടനപത്രികയിലുണ്ട്.

ഗുജറാത്തിൽ രണ്ടു ഘട്ടങ്ങളിലായി ഡിസംബർ ഒന്നിനും അഞ്ചിനുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.

 

Tags: CongressMANIFESTOnarendra modi stadium
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies