അയൺമാൻ റിലേ ചലഞ്ച്: 90 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി തേജസ്വി സൂര്യ; റെക്കോർഡ്‌ നേട്ടം സ്വന്തമാക്കുന്ന ആദ്യ പാർലമെന്റേറിയൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയൺമാൻ റിലേ ചലഞ്ച്: 90 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി തേജസ്വി സൂര്യ; റെക്കോർഡ്‌ നേട്ടം സ്വന്തമാക്കുന്ന ആദ്യ പാർലമെന്റേറിയൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 07:53 am IST
FacebookTwitterWhatsAppTelegram

പനാജി: അയൺമാൻ റിലേ ചലഞ്ച് പൂർത്തിയാക്കുന്ന ആദ്യത്തെ പാർലമെന്റേറിയൻ എന്ന റെക്കോർഡ് സ്വന്തമാക്കി തേജസ്വി സൂര്യ. ബംഗളൂരു സൗത്ത് മണ്ഡലത്തിൽ നിന്നുള്ള
ബിജെപി എംപിയാണ് തേജസ്വി സൂര്യ. ഗോവയിൽ നടന്ന അയൺമാൻ 70.3ൽ 90 കിലോമീറ്റർ സൈക്ലിംഗ് നടത്തിയാണ് തേജസ്വി സൂര്യ റിലേ ചലഞ്ച് പൂർത്തിയാക്കിയത്. നീന്തൽ, ഓട്ടം, സൈക്ലിംഗ് എന്നീ മൂന്ന് വിഭാഗങ്ങളിലുള്ള മത്സരങ്ങൾ നടക്കുന്ന ട്രയാത്ലൺ ആണിത്. മൂന്ന് പേരാണ് ഒരു ടീമിൽ ഉണ്ടാവുക.

അയൺമാൻ 70.3, ഹാഫ് അയൺമാൻ എന്നീ പേരുകളിലാണ് ഇത് അറിയപ്പെടാറുള്ളത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇത്തവണത്തെ അയൺമാൻ ചലഞ്ച് ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇതാദ്യമായാണ് ഒരു എംപി ഈ ചലഞ്ചിൽ പങ്കെടുത്ത് അത് പൂർത്തിയാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിറ്റ് ഇന്ത്യ മൂവ്മെന്റിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ശ്രേയസ് ഹൊസൂർ, സംരംഭകനായ അനികേത് ജെയിൻ എന്നിവരും അയൺമാൻ 70.3ൽ തേജസ്വി സൂര്യയ്‌ക്കൊപ്പം പങ്കാളികളായി.

മൂന്ന് വിഭാഗങ്ങളിലായി മൂന്ന് പേർ പങ്കെടുത്താണ് ഈ റിലേ ചലഞ്ച് പൂർത്തിയാക്കുന്നത്. ഇതിൽ മത്സരത്തിന്റെ ആദ്യ ഭാഗം നീന്തലാണ്. 1.9 കിലോമീറ്റർ നീന്തി ശ്രേയസ് ഹൊസൂർ ഇത് പൂർത്തിയാക്കി. രണ്ടാം ഭാഗമാണ് സൈക്ലിംഗ്. തേജസ്വി സൂര്യയാണ് 90 കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടി ഈ ലക്ഷ്യം പൂർത്തിയാക്കിയത്. മൂന്നാം ഭാഗം ഹാഫ് മാരത്തൺ ആണ്. അനികേത് ജെയിനാണ് 21.1 കിലോമീറ്റർ ദൂരം ഓടി ഹാഫ് മാരത്തൺ പൂർത്തിയാക്കിയത്. 30ഓളം രാജ്യങ്ങളിൽ നിന്നുള്ള 1500ഓളം യുവതീ യുവാക്കളാണ് റിലേ ചലഞ്ചിന്റെ ഭാഗമായത്. കൊറോണയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ അയൺമാൻ ചലഞ്ച് നടത്തിയിരുന്നില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്പോർട്സിനും ഫിറ്റ്നസിനും എല്ലായ്‌പ്പോഴും പ്രാധാന്യം നൽകാറുണ്ടെന്ന് തേജസ്വി സൂര്യ പറഞ്ഞു. ആരോഗ്യവും ശാരീരികക്ഷമതയും നിലനിർത്താൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് അയൺമാൻ 70.3 ചലഞ്ച്. ഇന്ന് കൂടുതൽ കൂടുതൽ യുവാക്കൾ സ്‌പോർട്‌സും ഫിറ്റ്‌നസും ഒരു കരിയറായി ഏറ്റെടുക്കാൻ തയ്യാറാകുന്നുണ്ട്. അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു വേദി കൂടിയാണിതെന്നും തേജസ്വി സൂര്യ പറഞ്ഞു.

 

Tags: Narendra ModiMPfitnessTejaswi Surya
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies