ഇന്ത്യയിലെ ഏറ്റവും വലിയ എഡ്യുക്കേഷനിസ്റ്റാണ് അമ്മ; അമൃതപുരി കേരളത്തിലെ ഒരു വിദ്യാഭ്യാസ ഹബ്ബ്; യൂറോപ്പ് സന്ദർശനം നടത്തിയ പിണറായി വിജയൻ അമൃതപുരി ആദ്യം സന്ദർശിക്കണമെന്ന് അബ്ദുള്ളക്കുട്ടി- Amritapuri Campus, Mata Amritanandamayi, AP Abdullakutty
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇന്ത്യയിലെ ഏറ്റവും വലിയ എഡ്യുക്കേഷനിസ്റ്റാണ് അമ്മ; അമൃതപുരി കേരളത്തിലെ ഒരു വിദ്യാഭ്യാസ ഹബ്ബ്; യൂറോപ്പ് സന്ദർശനം നടത്തിയ പിണറായി വിജയൻ അമൃതപുരി ആദ്യം സന്ദർശിക്കണമെന്ന് അബ്ദുള്ളക്കുട്ടി- Amritapuri Campus, Mata Amritanandamayi, AP Abdullakutty

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 09:59 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അമൃതപുരി കേരളത്തിലെ ഒരു വിദ്യാഭ്യാസ ഹബ്ബ് ആണെന്നും ഇന്ത്യയിലെ ഏറ്റവും വലിയ എഡ്യുക്കേഷനിസ്റ്റാണ് മാതാ അമൃതാനന്ദമയി ദേവിയെന്നും ബിജെപി നേതാവ് എ.പി.അബ്ദുള്ളക്കുട്ടി. കേരളത്തെ ഒരു വിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റുന്നതിന് യൂറോപ്പ് ചുറ്റിയടിച്ച പിണറായി വിജയനും മന്ത്രി പരിവാരങ്ങളും കൊല്ലത്തെ അമൃതപുരി സന്ദർശിക്കണം. അമൃതപുരിയെന്ന വിദ്യാഭ്യാസ ഹബ്ബിൽ വി ശിവൻകുട്ടിയും പി.രാജീവും പോയിട്ടില്ല എന്ന് ഉറപ്പാണ്. പിണറായി സഖാവ് മകളെ ചേർക്കാൻ കോയമ്പത്തൂരിലെ അമൃത ക്യാമ്പസിൽ ബെർലിൻ കുഞ്ഞനന്തനെയും കൂട്ടിപോയ കാര്യം പരസ്യമായ രഹസ്യമാണ്. സ്വാശ്രയ കോളേജ്‌ വിരുദ്ധ സമരത്തിന്റെ ചോര ഉണങ്ങുന്നതിന് മുമ്പായിരുന്നു യാത്ര. അതിനാൽ തലയിൽ മുണ്ടിട്ടിട്ടാണ് പിണറായി വിജയൻ അവിടെ പോയത്. അതിനാൽ കോയമ്പത്തൂർ ക്യാമ്പസ് ശരിക്കും കാണാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടസില്ല എന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.

മരുഭൂമിയായിരുന്ന 150 ഏക്കർ സ്ഥലമാണ് ഫലവൃക്ഷങ്ങൾ നട്ട് പിടിപ്പിച്ച് ഒരു പൂങ്കാവനമാക്കി മാറ്റി ദക്ഷിണേന്ത്യയിലെ ശ്രദ്ധേയ ക്യാമ്പസ് ആക്കി മാതാ അമൃതാന്ദമയി ദേവി മാറ്റിയത്. പിണറായി ഇനിയെങ്കിലും കൊല്ലത്തെ അമൃതപുരി പോയി കാണണം. കേരളത്തിലെ ഒരു വിദ്യാഭ്യാസ മന്ത്രി പോലും ഇവിടം സന്ദർശിച്ചിട്ടില്ല. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർ ഇവിടെ വന്നിട്ടുണ്ട്. കെട്ട്യോളെയും കൂട്ടി യൂറോപ്പിലേയ്‌ക്ക് പോയപോലെ മന്ത്രി വി.ശിവൻകുട്ടി കൊല്ലത്തെ അമൃതപുരി ക്യാമ്പസ് സന്ദർശിക്കണം. മനോഹരമായ ഇവിടുത്തെ ക്യാമ്പസ് കെട്ടിടങ്ങൾ സമ്പന്ന രാജ്യങ്ങളിലെ വിദ്യാലയങ്ങളോട് കിടപിടിക്കുന്നതാണ്. ഇങ്ങനെ ഒന്നല്ല, വേറെ 7 ക്യാമ്പസ് കൂടിയുണ്ട്. കൊച്ചി, കോയമ്പത്തൂർ, ചെന്നൈ, മൈസൂർ, ബെം​ഗളൂരു, അമരാവതി തുടങ്ങിയ കേന്ദ്രങ്ങളിൽ രാജ്യമെമ്പാടും വ്യാപിച്ചു കിടക്കുന്ന ക്യാമ്പസുകൾ. ഏക​ദേശം 25000 വിദ്യാർത്ഥികൾ ഇവിടങ്ങളിൽ പഠിക്കുന്നു.

പത്തു ലക്ഷത്തിൽ പരം സ്‌ക്വയർ ഫീറ്റ് സ്ഥലത്ത് വിസ്തരിച്ചു കിടക്കുന്ന അമൃതപുരി. കൊച്ചി, ഫരീദാബാദ് എന്നിവടങ്ങളിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വരാൻ പോകുന്ന റിസർച്ച് പാർക്കുകൾ. ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക ഗവേഷണ രംഗത്ത് ഒഴിച്ചു നിർത്താനാകാത്ത സ്ഥാപനങ്ങളായി തീരും ഇവ എന്ന് തീർച്ചയാണ്. അമൃതയിലെ ഗവേഷകർ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും, അഗ്നി-പ്രതിരോധ മെറ്റീരിയലുകൾ ഉപയോഗിച്ചുള്ള ടെന്റുകളും അതിർത്തികളിൽ നമ്മുടെ ജവാന്മാരുടെ ജീവന് കരുതലും സുരക്ഷയും ഏകുന്നുണ്ട്. ഇന്ത്യയിൽ യുജിസി റാങ്കിം​ഗിൽ അഞ്ചാം സ്ഥാനമുണ്ട് അമൃത ഡീംമ്ഡ് യൂണിവേഴ്സിറ്റിക്ക്. അമൃതപുരി കേരളത്തിലെ ഒരു വിദ്യാഭ്യാസ ഹബ്ബ് ആണ്.

കേരളത്തിന്റെ എൽഡിഎഫ്-യുഡിഎഫ് സർക്കാരുകൾ അമൃത വിജ്ഞാന വിപ്ലവത്തോട് കാണിച്ച അനാദരവ് വളരെ ക്രൂരമാണ്. മാതാ അമൃതാനന്ദമയി ആൾ ദൈവമാണ്, അവരെ ചെന്നു കണ്ടാൽ പുരോഗമന കേരളം പുച്ഛിക്കും എന്നിങ്ങനെയുള്ള അബദ്ധവിചാരങ്ങളും ജോൺ ബ്രിട്ടാസിനെ പോലെയുള്ളവർ നടത്തിയ ക്രൂരമായ അപവാദ പ്രചരണങ്ങളുമാണ് പ്രധാന കാരണങ്ങൾ. അമൃതപുരിയെ കേരളം പുന:ർവായന നടത്തണം. വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രി അവിടം സന്ദർശിക്കണം. കേരളത്തെ വിദ്യാഭ്യാസ ഹബ്ബ് ആക്കുവാനുള്ള സർക്കാരിന്റെ ശ്രമം ആത്മാർത്ഥമാണെങ്കിൽ അമ്മയെ അതിന്റെ ബ്രാൻഡ് അംബാസിഡർ ആക്കണം. മാതാ അമൃതാനന്ദമയി അസാധാരണ പ്രതിഭയുള്ള ഒരു ദേവിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ എഡ്യുക്കേഷനിസ്റ്റാണ് അമ്മ എന്നും അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.

Tags: ap abdullakuttyMata Amritanandamayi
Share
Tweet
SendShare

More News from this section

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies