'ഇനി ഇത് സഹിക്കാനാകില്ല'; 'എന്നെ അയാൾ കൊല്ലും'; മരണ ഭയത്തിൽ അഫ്താബിനൊപ്പം ജീവിച്ച് ശ്രദ്ധ; നേരിടേണ്ടിവന്നത് ക്രൂര പീഡനമെന്ന് സുഹൃത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇനി ഇത് സഹിക്കാനാകില്ല’; ‘എന്നെ അയാൾ കൊല്ലും’; മരണ ഭയത്തിൽ അഫ്താബിനൊപ്പം ജീവിച്ച് ശ്രദ്ധ; നേരിടേണ്ടിവന്നത് ക്രൂര പീഡനമെന്ന് സുഹൃത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 07:56 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കാമുകനാൽ താൻ കൊല്ലപ്പെടുമെന്ന് മുംബൈ സ്വദേശിനി ശ്രദ്ധ  നേരത്തെ തന്നെ ഭയന്നിരുന്നതായി സുഹൃത്തിന്റെ മൊഴി. സുഹൃത്ത് ലക്ഷ്മൺ നാടാരാണ് ശ്രദ്ധ രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് സമീപിച്ചിരുന്നതായി പോലീസിനോട് മൊഴി നൽകിയത്. എന്നാൽ ഇതിന് ശേഷം ശ്രദ്ധയെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നുവെന്നും ലക്ഷ്മൺ പറഞ്ഞു.

ശ്രദ്ധയും അഫ്താബും തമ്മിൽ വഴക്കുണ്ടാക്കുക പതിവായിരുന്നു. ഒരിക്കൽ രാത്രി ശ്രദ്ധ തന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വാട്‌സ് ആപ്പിൽ വിളിച്ചിരുന്നു. തനിക്ക് ഇനിയും ഇത് സഹിക്കാൻ കഴിയില്ലെന്നും, തന്നെ കൊല്ലുമെന്നും, എങ്ങനെയെങ്കിലും അഫ്താബിന്റെ പക്കൽ നിന്നും രക്ഷിക്കണമെന്നുമായിരുന്നു ശ്രദ്ധ പറഞ്ഞത്. ഇതേ തുടർന്ന് താനും ചില സുഹൃത്തുക്കളുമായി അവിടെയെത്തി. ഛതർപൂരിൽ നിന്നും ശ്രദ്ധയെ കൂട്ടിക്കൊണ്ട് വരികയും ചെയ്തു. ശ്രദ്ധ പറഞ്ഞതിനാൽ അഫ്താബിന്റെ ക്രൂരപീഡനങ്ങളെക്കുറിച്ച് പോലീസിൽ അറിയിച്ചിരുന്നില്ലെന്നും ലക്ഷ്മൺ കൂട്ടിച്ചേർത്തു.

എന്നാൽ കഴിഞ്ഞ രണ്ട് മാസമായി ശ്രദ്ധ താനുമായി  ബന്ധപ്പെട്ടിട്ടില്ല. തുടർന്ന് ചില സുഹൃത്തുക്കളോട് ശ്രദ്ധയെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ ആർക്കും ഒരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് താൻ ഇക്കാര്യം ശ്രദ്ധയുടെ സഹോദരനെ അറിയിച്ചു. താൻ വിവരം നൽകിയതിനെ തുടർന്നാണ് ശ്രദ്ധയുടെ മാതാപിതാക്കൾ പോലീസിനെ സമീപിച്ചതെന്നും ലക്ഷ്മൺ പറഞ്ഞു.

സെപ്തംബർ മുതലാണ് ശ്രദ്ധയെ കാണാതെ ആയത്. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിഞ്ഞത്.

Tags: afthabsradha walker
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies