ന്യൂഡൽഹി: അഗ്നിവീർ ഉദ്യോഗാർത്ഥികൾക്കായുള്ള പൊതു പ്രവേശന പരീക്ഷയിൽ പങ്കെടുത്ത് 300-ഓളം പേർ. ശ്രീനഗറിലെ ബദാമി ബാഗ് കന്റോൺമെന്റ് ഏരിയയിലെ സൈനിക സ്കൂൡാണ് പ്രവേശനപരീക്ഷ നടന്നത്.
ശ്രീനഗർ, അനന്ത്നാഗ്, ബാരാമുള്ള, പുൽവാമ, ബദ്ഗാം, കുപ്വാര, ഷോപിയാൻ, ഗന്ദർബാൽ, ബന്ദിപ്പോര, കുൽഗാം,ലഡാക്കിൽ നിന്ന് കാർഗിലും ലേ എന്നീ ജില്ലകളിലെ ജനറൽ ഡ്യൂട്ടി, ടെക്നിക്കൽ, ക്ലർക്ക് അല്ലെങ്കിൽ സ്റ്റോർ കീപ്പർ ടെക്നിക്കൽ, ട്രേഡ്സ്മാൻ എന്നീ തസ്തികകളിലേക്കാണ് എഴുത്തുപരീക്ഷ നടത്തിയത്.
പരീക്ഷയുടെ ഫലം www.joinindianarmy.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പ്രഖ്യാപിക്കുമെന്നും ഉദ്യോഗാർത്ഥികൾക്ക് പ്രത്യേകം കത്ത് അയയ്ക്കില്ലെന്നും ശ്രീനഗറിലെ ഡിഫൻസ് പിആർഒ അറിയിച്ചിട്ടുണ്ട്. ഫലപ്രഖ്യാപനത്തിന്റെ മൂന്നാം ദിവസം ശ്രീനഗറിലെ ആർമി റിക്രൂട്ടിംഗ് ഓഫീസിൽ ഫലം പരിശോധിച്ച് റിപ്പോർട്ട് ചെയ്യാനും ഉദ്യോഗാർത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടർന്ന് അർഹരായ ഉദ്യോഗാർത്ഥികളുടെ യോഗ്യതാ രേഖകൾ ശേഖരിക്കും.
തിരഞ്ഞെടുക്കപ്പെടുന്നവർ ഡിസംബർ 31-നകം പരിശീലനത്തിന് റിപ്പോർട്ട് ചെയ്യണം. സെപ്റ്റംബർ 17 മുതൽ 30 വരെ നടന്ന ഫിസിക്കൽ, മെഡിക്കൽ ടെസ്റ്റിൽ യോഗ്യത നേടിയവർക്കാണ് പ്രവേശന പരീക്ഷ നടത്തിയത്.
Comments