യൂണിവേഴ്സിറ്റികളിൽ നടക്കുന്നത് ചുവപ്പ് വൽക്കരണം; ആദ്യം യുജിസി‍ നിയമം നടപ്പാക്കൂ; പ്രതിഷേധത്തിന് സത്യസന്ധത വേണമെന്ന് അഡ്വ.ബി.ഗോപാലകൃഷ്ണൻ- Arif Mohammad Khan, ADV. B.Gopalakrishnan,CPM
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യൂണിവേഴ്സിറ്റികളിൽ നടക്കുന്നത് ചുവപ്പ് വൽക്കരണം; ആദ്യം യുജിസി‍ നിയമം നടപ്പാക്കൂ; പ്രതിഷേധത്തിന് സത്യസന്ധത വേണമെന്ന് അഡ്വ.ബി.ഗോപാലകൃഷ്ണൻ- Arif Mohammad Khan, ADV. B.Gopalakrishnan,CPM

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 06:29 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ ​ഗവർണർ കാവിവൽക്കരണം നടത്തുന്നുവെന്ന് പറഞ്ഞ് രാജ്ഭവനിൽ സിപിഎം നടത്തുന്ന സമരത്തിനെ വിമർശിച്ച് ബിജെപി വൈസ് പ്രസിഡൻ്റ് അഡ്വ.ബി.ഗോപാലകൃഷ്ണൻ. ആദ്യം യുജിസി നിയമം നടപ്പിലാക്കൂ, എന്നിട്ട് കാവിവൽക്കരണത്തെ പ്രതിരോധിക്കാമെന്ന് അദ്ദേഹം പറഞ്ഞു. യുജിസി നിയമം ബാധകമാക്കുന്നതിനെ കുറിച്ചും സിപിഎം ജനറൽ സെക്രട്ടറി അഭിപ്രായം പറയണം. പ്രതിഷേധം ജനാധിപത്യ സ്വാതന്ത്ര്യമാണ്, എന്നാൽ പ്രതിഷേധത്തിനും സത്യസന്ധത ഉണ്ടാകണം.

കേരളത്തിലെ ഏത് യൂണിവേഴ്സിറ്റിയിലാണ് ​ഗവർണർ കാവിവൽക്കരണത്തിന് ശ്രമിച്ചിട്ടുള്ളത് എന്ന് സിപിഎം വ്യക്തമാക്കണം. യുജിസി നിയമം ബാധകമാക്കണമെന്ന് സുപ്രീം കോടതിയാണ് പറഞ്ഞത്. ഇതിനെ പറ്റി ഒരക്ഷരം സിപിഎമ്മിന്റെ പ്രതിഷേധത്തിൽ ആരും മിണ്ടിയില്ല. ഹൈക്കോടതി വിധിയോടെ സിപിഎം പ്രതിഷേധത്തിന്റെ തീ അണഞ്ഞ് പോയി. രാജ്ഭവന് മുമ്പിൽ പത്ത് ലക്ഷം പേരെ സിപിഎം കൊണ്ടുവന്ന് പ്രതിഷേധിച്ചാലും യുജിസി നിയമത്തിൽ ഒരു വിട്ടുവീഴ്ചക്കും ഗവർണ്ണർ തയ്യാറാകില്ല.

യൂണിവേഴ്സിറ്റികളിൽ നടക്കുന്നത് കാവിവൽക്കരണമല്ല, ചുവപ്പ് വൽക്കരണമാണ്. ഇത് അനുവദിക്കാൻ കഴിയില്ല. കാവിവൽക്കരണമെന്ന പുകമറ സൃഷ്ടിച്ച് ചുവപ്പ് വൽക്കരണം നടത്താനാണ് സിപിഎം ശ്രമിക്കുന്നത്. കേരളം ഉന്നത വിദ്യാഭ്യാസ രംഗത്ത് മുന്നേറുന്നു എന്ന് പറയുമ്പോഴും ഇന്ത്യയിലെ ആദ്യത്തെ മികച്ച പത്ത് യൂണിവേഴ്സിറ്റികളിൽ കേരളത്തിൽ നിന്ന് ഒന്നുപോലും ഇല്ല എന്ന് തിരിച്ചറിയണം. രാജ്ഭവൻ വളഞ്ഞതു കൊണ്ടോ ​ഗവർണറെ ചീത്ത വിളിച്ചതുകൊണ്ടോ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം നന്നാകില്ല എന്ന് ഇടതുപക്ഷ ഭരണക്കാർ മനസ്സിലാക്കണമെന്ന് അഡ്വ.ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.

 

Tags: CPMArif Mohammad KhanADV. B.Gopalakrishnan
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies