പനി വന്നുപോയാൽ ടൂത്ത് ബ്രഷ് മാറ്റാറുണ്ടോ? അവസാനമായി ബ്രഷ് മാറ്റിയത് എപ്പോഴാണ്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പനി വന്നുപോയാൽ ടൂത്ത് ബ്രഷ് മാറ്റാറുണ്ടോ? അവസാനമായി ബ്രഷ് മാറ്റിയത് എപ്പോഴാണ്? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

how often you should change your toothbrush

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 10:49 pm IST
FacebookTwitterWhatsAppTelegram

എപ്പോഴാണ് നിങ്ങൾ ഉപയോഗിക്കുന്ന ടൂത്ത് ബ്രഷ് അവസാനമായി മാറ്റിയത്? അത് നിങ്ങൾക്ക് ഓർക്കാൻ കഴിയുന്നില്ലെങ്കിൽ എത്രയും പെട്ടെന്ന് നിങ്ങൾ പുതിയ ബ്രഷ് ഉപയോഗിക്കണമെന്നാണ് സൂചിപ്പിക്കുന്നത്.

പല്ലുകളെ ശരിയായ വിധം സംരക്ഷിച്ചില്ലെങ്കിൽ ഗുരുതരമായ പല ആരോഗ്യപ്രശ്‌നങ്ങളും സംഭവിക്കാമെന്ന് ദന്തരോഗ വിദഗ്ധർ പറയുന്നു. ചിലർക്ക് ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ പോലും തെറ്റായ ദന്തസംരക്ഷണം മൂലം വന്നുപെടാം. പല്ലുകളുടെ ആരോഗ്യത്തിന് വേണ്ടി നാം നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. കഴിക്കുന്ന ഭക്ഷണം, വായ കഴുകുന്ന രീതി എന്നിവയെല്ലാം പ്രധാനപ്പെട്ടതാണ്. അതിൽ തന്നെ ശ്രദ്ധിക്കേണ്ട ഒന്നാണ് ടൂത്ത് ബ്രഷ് ഉപയോഗം. ഒരേ ടൂത്ത് ബ്രഷ് കൂടുതൽ കാലം ഉപയോഗിക്കുന്നത് പല്ലുകൾക്ക് പല പ്രശ്‌നങ്ങളും സൃഷ്ടിച്ചേക്കാം.

കുറഞ്ഞത് മൂന്ന് മാസത്തിലൊരിക്കൽ ടൂത്ത് ബ്രഷ് മാറ്റിയിരിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. എന്നാൽ കൂടുതൽ തവണ പല്ലുതേയ്‌ക്കുന്നയാളുകൾക്ക് അതിന് മുമ്പ് തന്നെ ബ്രഷ് മാറ്റേണ്ടി വരും. ജലദോഷമോ പനിയോ ബാധിച്ച് രോഗമുക്തി ലഭിച്ചുകഴിഞ്ഞാലും പുതിയ ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നതാണ് നമ്മുടെ ആരോഗ്യത്തിന് നല്ലത്.

പല്ല് തേച്ചുകഴിഞ്ഞാൽ ബ്രഷ് ഉണങ്ങിയതിന് ശേഷം മാത്രം അവ എടുത്തുവെക്കുക. അല്ലാത്ത പക്ഷം ബ്രഷിൽ ബാക്ടീരിയകൾ പെരുകുന്നതാണ്. ടൂത്ത് ബ്രഷിലെ നാരുകൾ ദ്രവിച്ചുതുടങ്ങിയെന്ന് തോന്നിയാലും ബ്രഷ് ഉടൻ തന്നെ മാറ്റേണ്ടതാണ്. ഇത്തരം സാഹചര്യങ്ങളിൽ ബ്രഷ് വാങ്ങി മൂന്ന് മാസം പിന്നിട്ടില്ലെങ്കിലും പുതിയത് ഉപയോഗിക്കേണ്ടതാണ്.

പല്ലുതേയ്‌ക്കുന്നതിന് മുമ്പ് ഡെന്റൽ ഫ്‌ളോസ് ഉപയോഗിച്ച് പല്ല് വൃത്തിയാക്കുന്നതും പല്ലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ബ്രഷ് എത്താത്ത പല്ലിന്റെ വിവിധ ഭാഗങ്ങളിൽ ചെന്ന് അഴുക്ക് നീക്കം ചെയ്യാൻ ഇത് സഹായിക്കും. വായിൽ ബാക്ടീരിയ തങ്ങി നിൽക്കുന്നത് തടയാനും ഇത് ഗുണം ചെയ്യും. ദിവസവും ഒരു നേരമെങ്കിലും പല്ലുകൾ ഫ്‌ളോസ് ചെയ്യുക. പ്രത്യേകിച്ചും രാത്രി ഭക്ഷണം കഴിഞ്ഞതിന് ശേഷം ഫ്‌ളോസ് ചെയ്യുന്നത് പല്ലുകൾക്ക് നല്ലതാണ്.

പല്ലിൽ ഏതെങ്കിലും ഭാഗത്ത് കറുത്ത നിറത്തിലുള്ള കുത്ത് കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണേണ്ടതാണ്. ഇത് പല്ലിനകത്തെ കേടുപാടുകളെയാണ് സൂചിപ്പിക്കുന്നത്. ദിവസവും രണ്ട് നേരം പല്ലുതേയ്‌ക്കുക എന്നതും നിർബന്ധമായി ചെയ്തിരിക്കേണ്ട ഒന്നാണ്. രാത്രി ഉറങ്ങുന്നതിന് മുമ്പ് പല്ല് തേയ്‌ക്കുന്നത് പല്ലിന്റെ അനാരോഗ്യത്തെ ഒരുപരിധി വരെ തടയും.

Tags: teeth
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies