2,000 രൂപയ്ക്ക് ബുക്ക് ചെയ്യാം; ഏറ്റവും കുഞ്ഞൻ ഇലക്ട്രിക് കാർ; വരുന്നു 'ഇഎഎസ്-ഇ'
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2,000 രൂപയ്‌ക്ക് ബുക്ക് ചെയ്യാം; ഏറ്റവും കുഞ്ഞൻ ഇലക്ട്രിക് കാർ; വരുന്നു ‘ഇഎഎസ്-ഇ’

India's cheapest electric car is here

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2022, 03:29 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: വലിപ്പത്തിലും വിലയിലും ഏറ്റവും ചെറിയതെന്ന് അവകാശപ്പെടുന്ന ഇലക്ട്രിക് കാർ ഇന്ത്യയിലെ ഉപഭോക്താക്കളെ തേടിയെത്തിയിരിക്കുകയാണ്. ഇഎഎസ്-ഇ എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനം ഒരു നാനോ ഇലക്ട്രിക് കാറാണ്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ പിഎംവി ഇലക്ട്രിക് ആണ് നാനോ കാർ തയ്യാറാക്കിയത്.

4.79 ലക്ഷം രൂപയാണ് കാറിന്റെ വില. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ഉപഭോക്താക്കളിലേക്ക് എത്തുന്ന ഇലക്ട്രിക് കാറാണിത്. ആദ്യത്തെ 10,000 ഉപഭോക്താക്കൾക്കാണ് ഈ വിലയിൽ കാർ ലഭിക്കുക. ഇതിനോടകം 6,000 പേർ കാർ ബുക്ക് ചെയ്ത് കഴിഞ്ഞു. കാറിന്റെ ഒഫീഷ്യൽ ലോഞ്ചിന് മുമ്പാണ് ഇത്രയും ബുക്കിങ്ങുകൾ നടന്നിരിക്കുന്നത്. പിഎംവിയുടെ വെബ്‌സൈറ്റ് വഴി 2,000 രൂപയടച്ചാൽ ഉപഭോക്താക്കൾക്ക് കാർ ബുക്ക് ചെയ്യാവുന്നതാണ്.

ഇന്ത്യയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് കാറാണ് ഇഎഎസ്-ഇ. മുതിർന്നവരായ രണ്ട് പേർക്കും ഒരു കുട്ടിക്കും കാറിൽ സഞ്ചരിക്കാനുള്ള സൗകര്യമാണുള്ളത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 200 കിലോ മീറ്റർ ദൂരം വരെ സഞ്ചരിക്കാം. കാർ ഫുൾ ചാർജ് ആകാൻ നാല് മണിക്കൂറാണ് പരമാവധി വേണ്ടത്. 2,915 എംഎം നീളവും 1,157 എംഎം വീതിയും 1,600 എംഎം ഉയരവും ഈ കാറിനുണ്ട്.

3 കിലോവാട്ടിന്റെ എസി ചാർജറും കാർ നിർമ്മാതാക്കൾ നൽകുന്നതാണ്. ഏതൊരു 15എ ഔട്ട്‌ലെറ്റിൽ നിന്നും കാർ ചാർജ് ചെയ്യാൻ സാധിക്കും. പരമാവധി 70 കിലോ മീറ്റർ വേഗതയിൽ കാറിൽ സഞ്ചരിക്കാം. അഞ്ച് സെക്കൻഡിനുള്ളിൽ 40 കിലോ മീറ്റർ വേഗത വരെ കൈവരിക്കാമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. അടുത്ത വർഷം പകുതിയോടെ കാർ പുറത്തിറക്കുമെന്ന് പിഎംവി ഇലക്ട്രിക് അറിയിക്കുന്നു.

Tags: electric car
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies