പലപ്പോഴും അപ്രതീക്ഷിതമായി എത്തുന്ന വിരുന്നുകാരെ കണ്ട് നാം അതിശയിക്കാറുണ്ടല്ലെ. പലപ്പോഴും എന്തെങ്കിലും ഓക്കെ പ്രവൃത്തിയിൽ നാം ഏർപ്പെടുമ്പോൾ ആയിരിക്കും ഇത്തരക്കാർ കടന്ന് വരുന്നത്. ഈ അതിഥികളെ കാണുമ്പോൾ പെട്ടന്ന് ഒരു അങ്കലാപ്പ് ഉണ്ടാവുമെങ്കിലും ശേഷം സാധാരണ ഗതിയിലേക്ക് നാം തിരിച്ച് വരും. എന്നാൽ കുടുംബാംഗങ്ങൾക്കൊപ്പം അത്താഴം ഒരുക്കുന്നതിനിടെ വിരുന്നുകാരനായി ഒരു പുള്ളിപ്പുലി വന്നാലോ . എന്തായിരിക്കും ചെയ്യുക.
യഥാർത്ഥത്തിൽ അത്തരത്തിലോരു സംഭവം ഉണ്ടായിരിക്കുകയാണ്. പൂനയിലെ പിംപൽവണ്ടിയിലെ വിലാസ് റായ്കർ എന്ന വ്യക്തിയുടെ വീട്ടിലാണ് സംഭവം. കുടുംബാംഗങ്ങൾ ഒന്നിച്ച് രാത്രി അത്താഴം ഒരുക്കിയും ടിവി കണ്ടും കുടുംബാംഗങ്ങൾ ഇരിക്കുന്നതിനിടെയാണ് പുളളിപ്പുലി വീട്ടിനുളളിലേക്ക് കയറി വന്നത്. അപ്രതീക്ഷിത അതിഥിയെ കണ്ട് വീട്ടുകാർ വിറച്ചു. ടിവി കണ്ടിരുന്നവർ അലറിക്കരഞ്ഞു. ഇരതേടി പൂച്ചയെ ഓടിച്ചുകൊണ്ടു വന്ന പുലി അതിന് പിന്നാലെ വീട്ടിലേക്ക് കയറുകയായിരുന്നു. ഏതാനും നിമിഷങ്ങൾ ലിവിങ് റൂമിൽ ചിലവിട്ട ശേഷം വീട്ടുകാർ ഒച്ച വെച്ചതോടെ പുലി പുറത്തേക്ക് പാഞ്ഞു.
കുറച്ച് സമയത്തേക്ക് തങ്ങൾ എന്ത് ചെയ്യണം എന്ന് അറിയാതെ സ്തംഭിച്ച് പോയി. എന്നാൽ ഭയപ്പെട്ട് ഒച്ചവതോടെ പുലി ഇറങ്ങി ഓടി. രാത്രി മുഴുവൻ കുടുംബാംഗങ്ങൾ വീടിന് പുറത്ത് ഇറങ്ങിയില്ലെന്നും കർഷകൻ കൂടിയായ വിലാസ് റായ്ക്കർ പറഞ്ഞു.ത്തു.
രാത്രിയിൽ വന്യജീവികളുടെ ആക്രമണം ഒഴിവാക്കാനായി വീടിന് ചുറ്റും വൈദ്യുത ബൾബുകൾ ഇട്ടിട്ടുണ്ട്. ഇതാണ് ഇവരുടെ ഏക സംരക്ഷണ മാർഗം. ചുറ്റുമതിലുകൾ ഇല്ലാത്ത നിരവധി വീടുകൾ ഈ പരിസരത്ത് ഉണ്ട്. പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
Comments