എറണാകുളം: പുതിയ മോഹൻലാൽ ചിത്രം മോൺസ്റ്റർ ഒടിടിയിലേക്ക്. ഈ മാസം മുതൽ ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം 21നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്.
ഈ മാസം 25 നാണ് മോൺസ്റ്റർ ഒടിടിയിൽ റിലീസ് ചെയ്യുകയെന്നാണ് വിവരം. പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാകും റിലീസ്. തിയറ്ററിൽ സിനിമ വലിയ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയിരുന്നു. വൈശാഖ് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
പുലിമുരുകൻ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച സിനിമയാണ് മോൺസ്റ്റർ. ഉദയകൃഷ്ണൻ തിരക്കഥയൊരുക്കിയ സിനിമയിൽ ഹണി റോസും, തെലുങ്ക് നടി ലക്ഷ്മി മജ്ഞുവുമാണ് നായിക. ജോണി ആന്റണി, സുദേവ് നായർ, ഇടവേള ബാബു, ബിജു പപ്പൻ, ലെന, സിദ്ദിഖ്, സ്വാസിക എന്നിവരും ചിത്രത്തിലുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Comments