ലക്നൗ : യോഗി ആദിത്യനാഥിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി .ഡോ എം ഇസ്മായിൽ ഫാറൂഖി നൽകിയ ഹർജിയാണ് കോടതി തള്ളിയത് , ഒപ്പം കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിന് 11,000 രൂപ പിഴയും ചുമത്തി .
.1961ലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ റൂൾ 4എ പ്രകാരമുള്ള വകുപ്പുകളുടെ ലംഘനം കാരണം യോഗി ആദിത്യനാഥിന് യുപിയിലെ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ലെന്നായിരുന്നു ഇസ്മായിൽ ഫാറൂഖി വാദിച്ചത്. എന്നാൽ ഹർജി രസകരമാണെന്നും , നേരത്തെയും സമാനമായ കേസ് ഹർജിക്കാരൻ നൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അത്താവു റഹ്മാൻ മസൂദി, ജസ്റ്റിസ് ഓം പ്രകാശ് ശുക്ല എന്നിവരുടെ ബെഞ്ച് ഹർജി തള്ളിയത്
ഹർജിക്കാരൻ തെരഞ്ഞെടുപ്പിൽ ഒരു ഇലക്ടറോ സ്ഥാനാർത്ഥിയോ അല്ലാത്തതിനാൽ ഈ വിഷയത്തിൽ നേരിട്ട് ഇടപെടാൻ അധികാരമില്ലെന്നും കോടതി പറഞ്ഞു.പൊതുതാൽപ്പര്യമെന്ന പേരിൽ ഇന്ന് ആളുകൾ കോടതികളിൽ ധാരാളമായി കേസുകൾ ഫയൽ ചെയ്യുന്നു. ഇത് അംഗീകരിക്കാൻ ആവില്ലെന്നും കോടതി പറഞ്ഞു.
Comments