തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും അഴിഞ്ഞാടി കഞ്ചാവ് മാഫിയ. കാട്ടാക്കട കുളത്തുമ്മലിലെ വീടുകൾക്ക് നേരെ ആക്രമണം നടത്തി. ആക്രമണത്തിൽ ലിസിയെന്ന വീട്ടമ്മക്ക് പരിക്കേറ്റു.
ഇന്നലെ രാത്രി 9 മണിയോടെയാണ് ആക്രമണം നടന്നത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിലാണ്.
Comments