വെല്ലിംഗ്ടൺ: പരമ്പരയിലെ ആദ്യ മത്സരം തന്നെ മഴ മുടക്കിയതിന്റെ നിരാശ മാറ്റാൻ ഫുട്‌വോളി കളിച്ച് താരങ്ങൾ. ഇന്ത്യയുടേയും ന്യൂസിലാൻറിൻറേയും താരങ്ങളാണ് നിരാശ മാറ്റാൻ ഫുട്‌വോളിയുമായി ഇറങ്ങിയത്. ടീമിനൊപ്പം എന്ത് രസകരമായ പരിപാടികൾക്കും ചുക്കാൻ പിടിക്കുന്ന യുസ്‌വേന്ദ്ര ചാഹലും സഞ്ജുവും കിവീസ് താരങ്ങൾക്കൊപ്പം ഫുട്‌വോളി കളിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. താരങ്ങളുടെ വിനോദം ട്വിറ്ററിലൂടെ പുറത്തുവിട്ടത് ബിസിസിഐ തന്നെയാണ്.
#TeamIndia and New Zealand team enjoy a game of footvolley as we wait for the rain to let up.#NZvIND pic.twitter.com/8yjyJ3fTGJ
— BCCI (@BCCI) November 18, 2022
സ്റ്റേഡിയത്തിനകത്തെ വിശാലമായ ഹാളിൽ കോർട്ടിനെ കസേരകൾ നിരത്തി പകുത്ത ശേഷമാണ് ഫുട്‌ബോൾ കാലുകൊണ്ട് ഉയർത്തി കസേരയ്‌ക്ക് മുകളിലൂടെ തട്ടിവിടുന്ന കളി ആവേശത്തിലാക്കിയത്. തിരിഞ്ഞും കറങ്ങിയും താരങ്ങൾ പന്ത് ഇരുകോർട്ടിലേയ്‌ക്കും തട്ടിക്കൊണ്ട് താരങ്ങൾ നിരാശ മാറ്റുകയായിരുന്നു.
ടോസ് പോലും ഇടാൻ സാധിക്കാത്തവണ്ണമാണ് മഴ കളി തടസ്സപ്പെടുത്തിയത്. മഴ സൂചനയു ണ്ടായിരുന്നെങ്കിലും വൈകിട്ടോടെ മഴമാറുമെന്ന പ്രതീക്ഷ തെറ്റിച്ചാണ് കാലാവസ്ഥ പ്രതികൂലമായത്. മൂന്ന് ടി20യും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിൽ ഉള്ളത്.















