സൈന്യത്തിന് വിവാഹ ക്ഷണക്കത്ത് അയച്ച് മലയാളി വരനും,വധുവും . ക്ഷണക്കത്തിനൊപ്പം സൈന്യത്തിന്റെ ധീരതയ്ക്കും ത്യാഗത്തിനും നന്ദി പറഞ്ഞ് മനോഹരമായ ഒരു സന്ദേശവും ദമ്പതികൾ അയച്ചു. ക്ഷണം സ്വീകരിച്ച സൈന്യം കത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ഇരുവർക്കും ആശംസകൾ അറിയിക്കുകയും ചെയ്തു. നവംബർ 10 നു നടന്ന വിവാഹത്തിന്റെ ക്ഷണക്കത്ത് ഇപ്പോൾ വൈറലായിരിക്കുകയാണ്.
‘ പ്രിയ നായകന്മാരേ, ഞങ്ങൾ (രാഹുലും കാർത്തികയും) നവംബർ 10-ന് വിവാഹിതരാകുന്നു. രാജ്യത്തോടുള്ള നിങ്ങളുടെ സ്നേഹത്തിനും നിശ്ചയദാർഢ്യത്തിനും ദേശസ്നേഹത്തിനും ഞങ്ങൾ ഹൃദയപൂർവ്വം നന്ദി പറയുന്നു. ഞങ്ങളെ സുരക്ഷിതരാക്കിയതിന് നിങ്ങളോട് ഞങ്ങൾ അങ്ങേയറ്റം നന്ദിയുള്ളവരാണ്. നിങ്ങൾ കാരണം ഞങ്ങൾക്ക് സമാധാനമായി ഉറങ്ങാൻ കഴിയും. നിങ്ങൾ കാരണം ഞങ്ങൾക്ക് സന്തോഷകരമായി വിവാഹം കഴിക്കാൻ കഴിയുന്നു. ഞങ്ങളുടെ പ്രത്യേക ദിനത്തിലേക്ക് നിങ്ങളെ ക്ഷണിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. നിങ്ങൾ വന്ന് ഞങ്ങൾക്ക് നിങ്ങളുടെ അനുഗ്രഹങ്ങൾ നൽകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.‘ ഇത്തരത്തിലാണ് കത്തിനൊപ്പമുള്ള കുറിപ്പ്.
ഇന്ത്യൻ സൈന്യം വിവാഹ ക്ഷണക്കത്ത് ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും പങ്കുവച്ചു. ഇതോടൊപ്പം , “ആശംസകൾ. വിവാഹത്തിന് ഞങ്ങളെ ക്ഷണിച്ചതിന് രാഹുലിനും കാർത്തികയ്ക്കും ഞങ്ങൾ നന്ദി പറയുന്നു. ദമ്പതികളുടെ ദാമ്പത്യ ജീവിതം സന്തോഷവും സന്തോഷവും നിറഞ്ഞതായിരിക്കട്ടെ എന്നാണ് ഞങ്ങളുടെ ആശംസകൾ.“ എന്നും കുറിച്ചു.
Comments