3 മണിക്കൂർ ബിയർ കുടിച്ചില്ല എന്നു കരുതി ഒന്നും സംഭവിക്കില്ല; നിങ്ങൾക്ക് അതിജീവിക്കാൻ കഴിയുമെന്ന് ഫിഫ പ്രസിഡന്റ്- FIFA President, World Cup 2022, beer
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

3 മണിക്കൂർ ബിയർ കുടിച്ചില്ല എന്നു കരുതി ഒന്നും സംഭവിക്കില്ല; നിങ്ങൾക്ക് അതിജീവിക്കാൻ കഴിയുമെന്ന് ഫിഫ പ്രസിഡന്റ്- FIFA President, World Cup 2022, beer

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2022, 11:08 pm IST
FacebookTwitterWhatsAppTelegram

ദോഹ: ലോക ഫുട്ബോൾ മാമാങ്കം ആസ്വദിക്കാനെത്തുന്ന കാണികൾക്ക് ഖത്തർ നൽകിയ കർശന നിർദ്ദേശങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. കാണികൾക്കായി പുറത്തിറക്കിയ നിർദേശങ്ങൾ പാലിക്കണമെന്നും രാജ്യത്തിന്റെ സാംസ്കാരികവും മതപരവുമായ ചട്ടങ്ങളെ ബഹുമാനിക്കാൻ ഫുട്ബോൾ ആരാധകർ തയ്യാറാകണമെന്നും ഖത്തർ നിർദേശിച്ചിരുന്നു. ബീയർ ഉൾപ്പെടെയുള്ള മദ്യങ്ങളുടെ ഉപയോഗം ലോകകപ്പ് നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളിലും ഖത്തർ നിരോധിച്ചിട്ടുണ്ട്. ഖത്തർ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. സ്റ്റേഡിയങ്ങളിൽ ബിയർ അനുവദിക്കാൻ കഴിയുമോ എന്നറിയാൻ ലോക ഫുട്ബോൾ ബോഡി അവസാനം വരെ ശ്രമിച്ചിരുന്നുവെന്നും അവസാനം ബിയർ വേണ്ട എന്ന് സംയുക്തമായി തീരുമാനം എടുക്കുകയായിരുന്നു എന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു.

“ബീയർ അനുവദിക്കാൻ സാധ്യമാണോ എന്നറിയാൻ അവസാനം വരെ തങ്ങൾ ശ്രമിച്ചു. അവസാനം മദ്യം അനുവദിക്കേണ്ട എന്ന് തങ്ങൾ സംയുക്തമായി തീരുമാനിക്കുകയായിരുന്നു. ദിവസത്തിൽ 3 മണിക്കൂർ ബിയർ കുടിച്ചില്ല എന്നു കരുതി ഒന്നും സംഭവിക്കില്ല. നിങ്ങൾക്ക് അതിജീവിക്കാൻ കഴിയും. ഇതുകൊണ്ടാണ് ഫ്രാൻസിലും സ്‌പെയിനിലും സ്‌കോട്ട്‌ലൻഡിലും സ്‌റ്റേഡിയങ്ങളിൽ മദ്യം നിരോധിച്ചത്. ഒരുപക്ഷേ അവർ നമ്മളെക്കാൾ ബുദ്ധിയുള്ളവരായിരിക്കാം. അതിനാൽ നിർദ്ദേശം അനുസരിക്കുക. വൈകുന്നേരങ്ങളിൽ ‘ഫിഫ ഫാൻ ഫെസ്റ്റിവലിൽ’ കാണികൾക്ക് ബിയർ കുടിക്കാം” എന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞിരിക്കുന്നത്.

സ്റ്റേഡിയത്തിനുള്ളിൽ കാണികൾ വസ്ത്രധാരണവുമായി ബന്ധപ്പെട്ട ചട്ടങ്ങളും പാലിക്കണം. വയറും തോളും മറയ്‌ക്കുന്ന വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. സ്ത്രീകൾ മാന്യമായ വസ്ത്രധാരണ രീതികൾ പാലിക്കാൻ ശ്രമിക്കണം. തോളും കാൽമുട്ടും മറയ്‌ക്കാൻ ശ്രദ്ധിക്കണം. പുരുഷന്മാർ ടീഷർട്ടുകൾ പൂർണ്ണമായി ഊരി മാറ്റാൻ പാടില്ല. സ്ലീവ്ലെസ് ടീഷർട്ടുകളും വിദ്വേഷ വാചകങ്ങൾ എഴുതിയ ടീഷർട്ടുകളും ധരിക്കാൻ പാടില്ല എന്നിങ്ങനെയാണ് നിർദ്ദേശങ്ങൾ.

Tags: beerqatarworld cup-2022WORLD CUP
ShareTweetSendShare

More News from this section

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies