ഗവർണർ ഇന്ന് കേരളത്തിൽ തിരിച്ചെത്തും; മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങൾ വീണ്ടും ചർച്ചയാവും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗവർണർ ഇന്ന് കേരളത്തിൽ തിരിച്ചെത്തും; മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനങ്ങൾ വീണ്ടും ചർച്ചയാവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 07:44 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വിവാദങ്ങൾ തുടരുന്നതിനിടെ ഉത്തരേന്ത്യൻ സന്ദർശനം പൂർത്തിയാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളത്തിൽ തിരിച്ചെത്തും. സന്ദർശനം പൂർത്തിയാക്കി ഗവർണർ സംസ്ഥാനത്തെത്തുമ്പോൾ പുതിയ വെല്ലുവിളികളാണ് സർക്കാരിനെ കാത്തിരിക്കുന്നത്. ഇനി താൻ ഏറ്റെടുക്കുന്ന വിഷയം മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനമാണെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു . മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ പെൻഷനെതിരെ ദേശീയ തലത്തിൽ ഉൾപ്പെടെ വലിയ വിഷയമാക്കാനാണ് ഗവർണറുടെ ശ്രമം. വിഷയം നിയമവിദഗ്ദരുമായി ചർച്ചചെയ്തതോടെ സർക്കാർ വീണ്ടും പ്രതിരോധത്തിലായി.

പ്രിയാവർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ നിന്നേറ്റ തിരിച്ചടിക്ക് പിന്നാലെ ഗവർണറുടെ പുതിയ നീക്കങ്ങൾ നിർണ്ണായകമാകും. ഗവർണറെ നയപ്രഖ്യാപനത്തിൽ നിന്ന് ഒഴിവാക്കി ഡിസംബർ അഞ്ചിന് നിയമസഭാ സമ്മേളനം ആരംഭിക്കാനുള്ള നീക്കവും സർക്കാർ നടത്തുകയാണ്.

സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ പദവിയിൽ നിന്നു ഗവർണറെ പുറത്താക്കാനുള്ള നിയമ നിർമാണം ലക്ഷ്യമിട്ടാണ് സഭാ സമ്മേളനം. ഗവർണറെ ചാൻസിലർ പദവിയിൽ നിന്ന് നീക്കാനായി മന്ത്രിസഭാ യോഗം കൊണ്ടു വന്ന കരട് ഓർഡിനൻസ് ഗവർണർ ഡൽഹിയിലേക്ക് പോയ ശേഷം രാജ്ഭവനിൽ എത്തിച്ചിരുന്നു.എന്നാൽ ഓർഡിനൻസിന്റെ കരട്  പരിശോധിക്കുക പോലും ചെയ്യും മുൻപേ അതിന്റ സാധ്യത മങ്ങി. ഇതിലും ഗവർൺ എടുക്കുന്ന നടപടി സർക്കാരിന് പ്രഹരമാകും.

മുൻപ് 10 വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നെങ്കിലും കേസ് ഹൈക്കോടതിയിലാണ്. ഈ കേസ് 30 ലേക്കു മാറ്റി വച്ച സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനം കൂടി വരാൻ ഗവർണർ കാക്കുന്നത്.   വിവിധ  വിഷയങ്ങളിൽ  രാജ്ഭവൻ നടത്തുന്ന നീക്കങ്ങൾ സർക്കാരിന് നിർണ്ണായകമാകും.

Tags: Arif Mohammad Khan
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies