ഭഗവാൻ ശ്രീരാമൻ ഹിന്ദുക്കളുടെ മാത്രമല്ല, എല്ലാവരുടേതുമാണ്; പാകിസ്താനുമായി നാഷണൽ കോൺഫറൻസിന് ബന്ധമില്ലെന്നും ഫറൂഖ് അബ്ദുള്ള
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭഗവാൻ ശ്രീരാമൻ ഹിന്ദുക്കളുടെ മാത്രമല്ല, എല്ലാവരുടേതുമാണ്; പാകിസ്താനുമായി നാഷണൽ കോൺഫറൻസിന് ബന്ധമില്ലെന്നും ഫറൂഖ് അബ്ദുള്ള

Lord Ram not just for Hindus but for everyone, says former J&K CM Farooq Abdullah

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 01:59 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: ഒരു മതത്തെയും മോശമായി കാണുന്നില്ലെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. ഭഗവാൻ ശ്രീരാമൻ ഹിന്ദുക്കളുടേത് മാത്രമല്ല, എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും നാഷണൽ കോൺഫറൻസ് പ്രസിഡന്റ് പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കശ്മീരിലെ അഖ്‌നൂർ ജില്ലയിൽ സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ മുഖ്യമന്ത്രി.

മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. അതിൽ ജാഗ്രത പുലർത്തണം. നമ്മുടെ രാജ്യം ശക്തിപ്പെടണമെങ്കിൽ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചിലർ നിങ്ങളുടെ അടുത്ത് വന്ന് പറയും ഹിന്ദുക്കൾ അപകടത്തിലണെന്ന്. രാജ്യത്ത് 70-80 ശതമാനത്തോളമുള്ള ഹിന്ദുക്കൾ അപകടത്തിലാകുമെന്ന് കരുതുന്നുണ്ടോ? ഒരു മതവും മോശമല്ല. മനുഷ്യരാണ് പ്രശ്നമുണ്ടാക്കുന്നത്. അല്ലാതെ മതമല്ല കുഴപ്പമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.

പാകിസ്താന് അനുകൂലമായി നിൽക്കാൻ നാഷണൽ കോൺഫറൻസ് ഒരിക്കലും താൽപര്യപ്പെട്ടിട്ടില്ല. പാർട്ടി എന്നും ഇന്ത്യയ്‌ക്ക് വേണ്ടിയാണ് പ്രവർത്തിച്ചിട്ടുള്ളത്. ഒരിക്കലും പാകിസ്താന് ഹസ്തദാനം നൽകിയിട്ടില്ല. തന്റെ പിതാവിനെ കാണാൻ ഒരിക്കൽ ജിന്ന എത്തിയിരുന്നു. പക്ഷെ അദ്ദേഹവുമായി ഒന്നിച്ച് പ്രവർത്തിച്ചിട്ടില്ലെന്നും ഫറൂഖ് അബ്ദുള്ള വാദിച്ചു.

ജനങ്ങൾക്ക് തീരുമാനമെടുക്കാനുള്ള സമയമാണ് തിരഞ്ഞെടുപ്പ്. അത് വരുമ്പോൾ നിങ്ങൾ നാഷണൽ കോൺഫറൻസ് പാർട്ടിയെ പിന്തുണച്ചാൽ ജമ്മുകശ്മീരിന് വീണ്ടും പഴയതുപോലെയാകാമെന്നും കശ്മീർ-ലഡാക്ക് എന്നിങ്ങനെ രണ്ടായി നിൽക്കില്ലെന്നും ഫറൂഖ് അബ്ദുള്ള റാലിയിൽ പറഞ്ഞു.

Tags: Farooq AbdullahHindusLord Ram
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies