കേപ്ടൗൺ: സൂര്യകുമാർ യാദവിന്റെ സെഞ്ച്വറി കരുത്തിലാണ് ന്യൂസിലന്റിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യ മികച്ച സ്കോര്‍ ഉയർത്തിയത്. 51 പന്തിൽ നിന്ന് 111 റൺസാണ് സൂര്യകുമാർ യാദവ് അടിച്ചു കൂട്ടിയത്. സൂര്യയുടെ രണ്ടാം ടി20 സെഞ്ച്വറിയാണിത്. പതിവിലും വ്യത്യസ്തമായി വളരെ പതുക്കെയാണ് താരം കളി ആരംഭിച്ചത്. 13 പന്തിൽ 18 റൺസ് മാത്രമായിരുന്നു സൂര്യ നേടിയത്. എന്നാൽ തൊട്ടു പിന്നാലെ തന്റെ വെടിക്കെട്ട് ബാറ്റിംഗിലേയ്ക്ക് താരം കടക്കുകയായിരുന്നു. വെറും 32 പന്തിൽ അർദ്ധ സെഞ്ച്വറി യാദവ് സ്വന്തമാക്കി. 17 പന്തിലാണ് അടുത്ത 50 റൺസ് അടിച്ചെടുത്തത്. വെറും 49 പന്തിൽ സൂര്യ കുമാർ യാദവ് സെഞ്ച്വറിയും നേടി. ഇതോടെ, ഒന്നിലധികം T20I സെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്ററായി മാറി സൂര്യ. മാത്രമല്ല, രോഹിത്തിന് ശേഷം ഒരേ വർഷം തന്നെ ടി20-യിൽ രണ്ട് സെഞ്ചുറികൾ നേടിയ ഇന്ത്യൻ ബാറ്ററും സൂര്യകുമാർ യാദവാണ്.
ടി20യിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സെഞ്ചുറികൾ,
രോഹിത് ശർമ്മ- 4
സൂര്യകുമാർ യാദവ്-2
കെ എൽ രാഹുൽ-2
വിരാട് കോഹ്ലി-1
സുരേഷ് റെയ്ന-1
ദീപക് ഹൂഡ-1
ഒരേ വർഷത്തിൽ ഒന്നിലധികം T20I സെഞ്ച്വറികൾ നേടിയ ബാറ്റർമാർ
രോഹിത് ശർമ്മ – 2
സൂര്യകുമാർ യാദവ് – 2
ഇന്ത്യയുടെ ഏറ്റവും ഉയർന്ന വ്യക്തിഗത ടി20 സ്കോറുകൾ
വിരാട് കോഹ്ലി- 122*(61) – (ഇന്ത്യ-അഫ്ഗാനിസ്ഥാൻ)- 2022
രോഹിത് ശർമ്മ- 118(43)- (ഇന്ത്യ -ശ്രീലങ്ക)- 2017
സൂര്യകുമാർ യാദവ്- 117(55)- (ഇന്ത്യ-ഇംഗ്ലണ്ട്) 2022
സൂര്യകുമാർ യാദവ്-111*(51)-(ഇന്ത്യ-ന്യൂസിലന്റ്) 2022
രോഹിത് ശർമ്മ- 111*(61) – (ഇന്ത്യ-വെസ്റ്റ് ഇൻഡീസ്)- 2018
Comments