ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമു തിമിര ശസ്ത്രക്രിയ്ക്ക് വിധേയയായി. ന്യൂഡൽഹിയിലെ സൈനിക ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. രാഷ്ട്രപതിയുടെ വലത് കണ്ണിനാണ് ശസ്ത്രക്രിയ നടത്തിയതെന്നും രാഷ്ട്രപതി പരിപൂർണ ആരോഗ്യവതിയാണെന്നും രാഷ്ട്രതി ഭവൻ അറിയിച്ചു.
രാഷ്ട്രപതി ആശുപത്രി വിട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒക്ടോബർ 16-ന് രാഷ്ട്രപതി ഇടത് കണ്ണിന്റെ തിമിര ശസ്ത്രക്രിയയ്ക്കും വിധേയയായിരുന്നു.
Comments