പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനെത്തിയ കാർ മറിഞ്ഞു.പമ്പ അട്ടത്തോട്ടത്തിലാണ് അപകടം നടന്നത്. തീർത്ഥാടകരെ പമ്പയിൽ ഇറക്കിയ ശേഷം നിലക്കലിലേക്ക് പോകവേയാണ് അപകടം. ആന്ധ്ര സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് നിസാര പരിക്കേറ്റു.
കഴിഞ്ഞ ദിവസം ളാഹയിൽ തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് 12 പേർക്ക് പരിക്കേറ്റിരുന്നു. ആന്ധ്രയിൽ നിന്നെത്തിയവരുടെ ബസാണ് അപകടത്തിൽപ്പെട്ടത്. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയാണ് തീർത്ഥാടകരെ പുറത്തെടുത്തത്.
Comments